Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിവേഗ ഇന്റർനെറ്റ് വിദൂര ഗ്രാമങ്ങളിലേക്ക്; ജിയോ ഐ എസ് ആർ ഒയുമായി കൈകോർക്കുന്നു

അതിവേഗ ഇന്റർനെറ്റ് വിദൂര ഗ്രാമങ്ങളിലേക്ക്; ജിയോ ഐ എസ് ആർ ഒയുമായി കൈകോർക്കുന്നു
, ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (14:20 IST)
ഐ എസ് ആർ ഒയുടെ ഉപഗ്രഹങ്ങളുടെ സഹായത്തോടെ അതിവേഗ ഇന്റർനെറ്റ്  സൌകര്യം രാജ്യത്തിന്റെ മുക്കിലും മൂലയിലുമെത്തിക്കാൻ റിലയൻസ് ജിയോ തയ്യറെടുക്കുന്നു. ഐ എസ് ആർ ഒയെ കൂടാതെ അമേരിക്കൻ കമ്പനിയായ ഹ്യൂസ് കമ്മ്യൂണിക്കേഷനുമായി ചേർന്നാണ് ജിയോ പദ്ധതിക്കൊരുങ്ങുന്നത്.  
 
ഉപഗ്രഹ സഹായത്തോടെ ഇന്റർനെറ്റ് ടെലിവിഷൻ സംവിധാനം ഒരുക്കി നൽകുന്ന കമ്പനിയാണ് ഹ്യൂസ് കമ്മ്യൂണിക്കേഷൻ ഈ കമ്പനിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഐ എസ് ആർ ഒയുടെ ഉപഗ്രഹങ്ങൾ വഴി എല്ലായിടത്തും അതിവേഗ ഇന്റർനെറ്റ് സൌകര്യം ഒരുക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്,
 
പല മലയോര പ്രദേശങ്ങളിലും, ദ്വീപുകളിലും വിദൂര ഗ്രാമങ്ങളിലുമെല്ലാം നിലവിൽ ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ട് ടെലിഫോണിനു പോലും എത്തിച്ചേരാൻ ആയിട്ടില്ല. പുതിയ പദ്ധതി പ്രകാരം ഇത്തരം ഇടങ്ങളിൽ കൂടി അതിവേഗ ഇന്റർനെറ്റ് എത്തിക്കാനാവും. പദ്ധതി നടപ്പിലായാൽ. സാറ്റലൈറ്റ് വഴി അതിവേഗ ഇന്റർനെറ്റ് സൌകര്യം നൽകുന്ന ആദ്യ കമ്പനിയായി ജിയോ മാറും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മ്യൂസിയത്തിൽനിന്നും ഹൈദെരാബാദ് നൈസാമിന്റെ സ്വർണക്കപ്പും ടിഫിൻബോക്സും മോഷ്ടിച്ചവർ പിടിയിൽ