Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആശങ്കയിൽ ടെക് ലോകം: മെറ്റയുടെ ഹൊറൈസൺ വേൾഡിൽ ലൈംഗികാതിക്രമം നേരിട്ടതായി യുവതി

ആശങ്കയിൽ ടെക് ലോകം: മെറ്റയുടെ ഹൊറൈസൺ വേൾഡിൽ ലൈംഗികാതിക്രമം നേരിട്ടതായി യുവതി
, ശനി, 18 ഡിസം‌ബര്‍ 2021 (20:17 IST)
നമുക്കെല്ലാം ഓരോ വെർച്വൽ അവതാറുകളായി പ്രവേശിക്കാനും ഇടപഴകാനും സാധിക്കുന്ന വിർച്വൽ ലോകമാണ് മെറ്റാവേഴ്‌സ് എന്ന പേരിലറിയപ്പെടുന്നത്. മെറ്റാ‌വേഴ്‌സ് എന്ന പുതിയ സാങ്കേതികതയിലേക്ക് മാറുക എന്ന ലക്ഷ്യവുമായി അടിത്തിടെയാണ് ഫെയ്‌സ്‌ബുക്ക് മെറ്റ എന്ന പേര് സ്വീകരിച്ചത്.
 
ഇപ്പോഴിതാ മെറ്റയുടെ ആദ്യ സംരംഭങ്ങളിലൊന്നായ ഹൊറൈസണ്‍ വേള്‍ഡിനുള്ളിൽ വെച്ച് തന്നെ മറ്റൊരു വ്യക്തി ദുരുദ്ദേശത്തോടെ സ്പർശിച്ചെന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് യുവതി. വി.ആര്‍. ഉപകരണങ്ങളുടെ സഹായത്തോടെ 20 പേര്‍ക്കാണ് ഒരേ സമയം ഹൊറൈസൺ വേൾഡിലേക്ക് പ്രവേശനമുള്ളത്.
 
ഡിസംബര്‍ ഒന്നിന്  ഫെയ്സ്ബുക്ക് തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.മെറ്റാവേഴ്‌സിന്റെ തുടക്കത്തിൽ തന്നെ ഭാവിയിൽ ഏറ്റവും കൂടു‌തൽ ആശങ്ക സൃഷ്ടിക്കുന്ന പ്രശ്‌നമാണിത്. സാധാരണ ഇന്റർനെറ്റിൽ തന്നെ തന്നെ സൈബർ ബുള്ളിയിങുകൾ പ്രശ്‌നം സൃഷ്ടിക്കുമ്പോളാണ് ഈ വാർത്തയും പുറത്തുവരുന്നത്. തന്നെ മറ്റൊരു വ്യക്തി ദുരുദ്ദേശത്തോടെ പരുമാറുകയും ഒപ്പം അവിടെയുണ്ടായിരുന്ന മറ്റ് വ്യക്തികൾ ഇതിനെ പിന്തുണയ്ക്കുകയും ചെയ്യുകയായിരുന്നുവെന്ന് യുവതി പറയുന്നു.
 
അതേസമയം സംഭവം നിര്‍ഭാഗ്യകരമായിപ്പോയി എന്നാണ് ഹൊറാസണ്‍ വൈസ് പ്രസിഡന്റ് വിവേക് ശര്‍മ ദി വെര്‍ജിനോട് പ്രതികരിച്ചത്.ബീറ്റാ യൂസറായ യുവതി ഹൊറൈസണ്‍ വേള്‍ഡ്‌സിലെ തങ്ങളുമായി സംവദിക്കുന്നവരെ ബ്ലോക്ക് ചെയ്യുന്നത് ഉള്‍പ്പടെയുള്ള സുരക്ഷാ ഫീച്ചറുകള്‍ പ്രയോജനപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിൽ 4 പേർക്ക് കൂടി ഒമിക്രോൺ: സംസ്ഥാനത്ത് ആകെ 11 കേസുകൾ