വെറും 17 മിനിറ്റിൽ ഫുൾ ചാർജ്, അതിവേഗ ചാർജിംഗ് സംവിധാനവുമായി ഷവോമി !

ബുധന്‍, 27 മാര്‍ച്ച് 2019 (17:21 IST)
ഫാസ്റ്റ് ചർജിംഗ് ഡിവൈസുകളാണ് ഇപ്പോൾ സമാർട്ട് ഫോൺ ആക്സസറീസ് വിപണിയിലെ പ്രധാ‍ന ശ്രദ്ധാ കേന്ദ്രം. ഇപ്പോഴിതാ ചൈനീസ് സ്മാർട്ട്ഫോൻ നിർമ്മാതാക്കളായ ഷവോമി തങ്ങളുടെ ഫാസ്റ്റ് ചാർജിംഗ് ടെക്കനോളജിയുമായി രംഗത്തെത്തിയിരിക്കുകയാണ്. വെറും 17 മിനിറ്റുകൊണ്ട് മുഴുവൻ ചാർജിലെത്തിക്കാൻ സഹായിക്കുന്ന 100 വാട്ട് അതിവേഗ ചാർജിംഗ് സംവിധാനമാണ് ഷവോമി കൊണ്ടുവന്നിരിക്കുന്നത്. 
 
4000 എം എ എച്ച് ബാറ്ററി ബാക്കപ്പുള്ള സ്മാർട്ട്ഫോണുകളിളിലാണ് 17 മിനിറ്റുകൾ കൊണ്ട് ഫുൾ ചാർജ് അവുക. ഓപ്പോയുടെ 50വാട്ടിന്റെ സൂപ്പര്‍വൂക്ക് ചാര്‍ജറിനെ കടത്തിവെട്ടുന്നതാണ് ഷവോമിയുടെ ഫാസ്റ്റ് ചാർജിംഗ് ഡിവൈസ്. ഡിവൈസിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമ്മാണം ഷവോമി ആരംഭിച്ചു. 
 
അധികം വൈകാതെ തന്നെ ഇത് വിപണിയിൽ അവതരിപ്പിക്കാനാണ് ഹവോമി ലക്ഷ്യമിടുന്നത്. റെഡ്മി ഫോണുകളിലാവും ആദ്യം ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുക എന്ന് ഷവോമി മേധാവി ലു വെയ്ബിങ് വ്യക്തമാക്കി. എം ഐയുടെ ഏത് ഫോണിനോടപ്പമായിരിക്കും ഫാസ്റ്റ് ചർജിംഗ് സംവിധാനം ആദ്യം അവതരിപ്പികുക എന്ന കാര്യം ഷവോമി വ്യക്തമാക്കിയിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പോരാട്ടം ബിജെപിക്കെതിരെ; നടി ഊർമ്മിള കോൺഗ്രസിൽ ചേർന്നു