Select Your Language

Notifications

webdunia
webdunia
webdunia
webdunia

32 മെഗാപിക്സൽ പോപ്പ് അപ്പ് സെൽഫി ക്യാമറ, സ്നാപ്‌ഡ്രാഗൺ 855 പ്രോസസറിന്റെ കരുത്ത്, വൺപ്ലസ് 7 സീരീസിനെ വെല്ലാൻ എം ഐ K20യുമായി ഷവോമി !

32 മെഗാപിക്സൽ പോപ്പ് അപ്പ് സെൽഫി ക്യാമറ, സ്നാപ്‌ഡ്രാഗൺ 855 പ്രോസസറിന്റെ കരുത്ത്, വൺപ്ലസ് 7 സീരീസിനെ വെല്ലാൻ എം ഐ K20യുമായി ഷവോമി !
, ബുധന്‍, 15 മെയ് 2019 (15:03 IST)
സ്മാർട്ട്ഫോൺ രംഗത്തെ തങ്ങളുടെ ആധിപത്യത്തെ കൂടുതൽ ഉറപ്പിക്കുന്നതിനായി കരുത്തനായ പുതിയ സ്മാർട്ട്‌ഫോണിനെ വിപണിയിൽ എത്തിക്കുകയാണ് ഷവോമി. എം ഐ കെ 20 എന്ന പുത്തൻ ഫ്ലാഗ്ഷിപ്പ് ഫോണാണ് നിരവധി ഫീച്ചറുകളുമായി ഉപയോക്താക്കളിലേക്ക് എത്താൻ തയ്യാറെടുക്കുന്നത്. എം ഐ K20 പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ ഇന്ത്യൻ വിപണിയിലെത്തും എന്ന് ഷവോമി ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനു ജെയിൻ വ്യക്തമാക്കിയതോടെ സ്മാർട്ട്‌ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയിലാണ്.
 
പുതിയ ഫ്ലാഗ്ഷിപ്പ് കില്ലർ 2.0 ഉടൻ എത്തും എന്നായിരുന്നു മനു ജെയിന്റെ ട്വീറ്റ്, പുതിയ ഫ്ലാഗ് ഷിപ്പ് സ്മാർട്ട്‌ഫോൺ വിപണിയിൽ എത്തിച്ചതിന് വൺ പ്ലസിനെ ഇതേ ട്വീറ്റിൽ മനു ജെയിൻ അഭിനന്ദിക്കുന്നുണ്ട്. എം ഐ K20 വൺപ്ലസിന്റെ 7 സീരീസിന് വെല്ലുവിളി ഉയർത്തുന്നതായിരിക്കും എന്ന് സൂചന നൽകുന്നതാണ് മനു ജെയിനിന്റെ ട്വീറ്റ്. ക്വാൽകോമിന്റെ ഏറ്റവും പുതിയ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 855 പ്രൊസസറായിരിക്കും സ്മാർർട്ട്‌ഫോണിൽ ഉണ്ടാവുക എന്നതും ഷവോമി ഇന്ത്യ മാനേജിംഗ് ഡയറക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്.
 
എം ഐ K20യുടെ മിക്ക ഫീച്ചറുകളും ലീക്കായിട്ടുണ്ട്. 6.39 ഇഞ്ച് അമോലെഡ് നോച്ച്‌ലെസ് ഫുൾ വ്യു ഡിസ്പ്ലേയായിരിക്കും ഫോണിൽ ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 32 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകളിൽ ഒന്ന്. 48 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ, 8 മെഗാപിക്സലിന്റെ അൽട്ര വൈഡ് സെൻസർ, 16 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രൈ റിയർ ക്യാമറകളാണ് ഫോണിൽ ഉണ്ടാവുക.
 
6 ജി ബി റാം, 64 ജി ബി സ്റ്റോറേജ്, 6 ജി ബി റാം, 128 ജി ബി സ്റ്റോറേജ്, 8 ജി ബി റാം 256 ജി ബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാവും K20 വിപണിയിൽ എത്തുക. മൂന്ന് നിറങ്ങളിലായിയവും ഫോൺ വിപണിയിൽ എത്തുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ചൈനീസ് വിപണിയിൽ K20 പ്രോ കൂടി എത്തുമെന്ന തരത്തിൽ വാർത്ത്കൾ ഉണ്ട്. എന്നാൽ ഇന്ത്ൢ ഇത്തരം റിപ്പോർട്ടുകൾ ഇല്ല, സ്മാർട്ട്ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങളും ലഭ്യമായിട്ടില്ല. . 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നലെ വന്ന് മടങ്ങി, ഇപ്പോള്‍ കോട്ടയത്ത്; ശബരിമല കയറാൻ വീണ്ടും ബിന്ദു - കരുതലോടെ പൊലീസ്