Publish Date: Tue, 22 Dec 2020 (15:04 IST)
Updated Date: Tue, 22 Dec 2020 (15:06 IST)
തിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കവയിത്രി സുഗതകുമാരി ഗുരുതരാവസ്ഥയില്‍. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതായും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ എംഎസ് ഷര്‍മ്മദ് പറഞ്ഞു.
ശ്വസനം പൂര്‍ണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നടക്കുന്നത്. ഇന്നലെയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസം ഉണ്ടായിരുന്നു.