Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാത്തിരിപ്പിന് വിരാമം, 48 മെഗാപിക്സൽ ക്യാമറയുമായി ഷവോമിയുടെ റെഡ്മി നോട്ട് 7 ഫെബ്രുവരി 28ന് ഇന്ത്യയിലെത്തും !

കാത്തിരിപ്പിന് വിരാമം, 48 മെഗാപിക്സൽ ക്യാമറയുമായി ഷവോമിയുടെ റെഡ്മി നോട്ട് 7 ഫെബ്രുവരി 28ന് ഇന്ത്യയിലെത്തും !
, വെള്ളി, 15 ഫെബ്രുവരി 2019 (15:32 IST)
ഷവോമിയുടെ റെഡ്മി നോട്ട് 7 ഫെബ്രുവരി 28ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. റെഡ്മി ഷവോമിയുടെ ഉപ ബ്രൻഡായി മാറിയതിന് ശേഷം ആദ്യമായി പുറത്തിറങ്ങിയ സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട് 7. ജനുവരി 15 മുതൽ ചൈനിസ് വിപണിയിൽ ഫോണിന്റെ വിൽപ്പന ആരംഭിച്ചിരുന്നു. 9,999 രൂപ മുതലായിരിക്കും ഫോണിന്റെ ഇന്ത്യയിൽ വിപണി വില ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ. 
 
48 മെഗാപിക്സൽ ക്യാമറയുമായാണ് ഫോൺ എത്തുന്നത് എന്നത് തന്നെയാണ് പ്രധാന പ്രത്യേകത. 48 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 5 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് ഫോണിലുള്ളത്. സാംസങിന്റെ ജിഎം1 സെന്‍സറാണ് ക്യാമറയുടെ കരുത്ത്. 13 മെഗാപിക്സലാണ് ഫോണിന്റെ സെൽഫി ക്യാമറ.
 
2340 x 1080 പിക്സല്‍ റസല്യൂഷനില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് വാട്ടര്‍ഡ്രോപ് നോച്ച് ഡിസ്‌പ്ലേണ് ഫോണിന് നൽകിയിരിക്കുന്നത്. സുരക്ഷിതമായ ഗൊറില്ല ഗ്ലാസ് 5ലാണ് ഡിസ്‌പ്ലേ നിർമ്മിച്ചിരിക്കുന്നത്. അതിവേഗ ചാർജിങ്ങിനായി ടൈപ്പ് സി യുഎസ് ബി മി പോർട്ട് ഫോണിൽ ഒരുക്കിയിരിക്കുന്നു. 4000 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. ക്യുക്ക് ചാര്‍ജ് 4 പിന്തുണയുള്ളതാണ് ഫോണിന്റെ ബാറ്ററി.
 
3 ജി ബി റാം 32 ജി ബി സ്റ്റോറേജ്, 6 ജി ബി റാം 64 ജി ബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് റെഡ്മി നോട്ട് 7നെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഫോണിന്റെ കുറഞ്ഞ പതിപ്പിന് 999 യുവാനാണ് ചൈനയിലെ വില. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 10,300 രൂപയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അജിത് ഡോവൽ സേനയുമായി ചര്‍ച്ച നടത്തി, ഒരുങ്ങിക്കോളാന്‍ പ്രധാനമന്ത്രി; ഇനി മറ്റൊരു സർജിക്കൽ സ്ട്രൈക്ക് ?