Select Your Language

Notifications

webdunia
webdunia
webdunia
webdunia

48 മെഗാപിക്സൽ ക്യാമറ, അത്യാധുനിക സംവിധാനങ്ങൾ, റെഡ്മി നോട്ട് 7Sന് വെറും 10,999 രൂപ !

48 മെഗാപിക്സൽ ക്യാമറ, അത്യാധുനിക സംവിധാനങ്ങൾ, റെഡ്മി നോട്ട് 7Sന് വെറും 10,999 രൂപ !
, തിങ്കള്‍, 20 മെയ് 2019 (14:38 IST)
ഇനി ആർക്കും 48 മെഗാപിക്സൽ ക്യാമറയുള്ള സ്മാർട്ട്‌ഫോൺ സ്വന്തമാക്കാം. റെഡ്മിയുടെ 7 സീരീസിലെ മൂന്നാമത്തെ സ്മാർട്ട്‌ഫോൺ റേഡ്മി 7Sന് വെറും 10,999 രൂപയാണ് വില. സ്മർട്ട് ഫോൺ ഇന്ത്യയിൽ മെയ് 23ന് വിൽപ്പനക്കെത്തും. ഫ്ലിപ്കാർട്ട്, എം ഐ ഡോട്കോം, എം ഐ ഹോം സ്റ്റോർസ് എന്നീ ഡീജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും. എം ഐ പ്രിഫർഡ് പാർട്ട്‌നർ ഒഫ്‌ലൈൻ ഷോറമുകൾ വഴിയും റെഡ്മി 7S ലഭ്യമാകും, 
 
എല്ലാവർക്കും 48 മെഗാപിക്സൽ ക്യാമറ സ്വന്തമാക്കാം എന്നതായിരുന്നു 7Sനെക്കുറിച്ച് ഷവോമി പറഞ്ഞിരുന്നത്. ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന 48 മെഗാപിക്സൽ ക്യാമറയുള്ള സ്മാർട്ട്‌ഫോണായി ഇതോടെ റെഡ്മി 7S മാറും. 48 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 5 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യമറകളാണ് റെഡ്മി 7Sൽ ഒരുക്കിയിരികുന്നത്. 13 മെഗാപിക്സലാണ് സെല്ഫി ക്യാമറ.    
 
രണ്ട് വേരിയന്റുകളിലാണ് റെഡ്മി 7S വിപണിയിലെത്തുന്നത്. 3 ജി ബി റാം 32 ജി ബി സ്റ്റോറേജ് വേരിയന്റിനാണ് 10,999 രൂപ വില വരിക. 4 ജി ബി 64 ജി ബി വേരിയന്റിന് 12,999 രൂപയാണ് വില. 6.3 ഇഞ്ച് ഫുൾ ഈച്ച് ഡി പ്ലസ് ഡോട്ട് ഡ്രോപ് നോച്ച് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 7Sൽ ഒരുക്കിയിരിക്കുന്നത്. 
 
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 660, ഒക്ടാകോർ 2.2GHz പ്രൊസസറാണ് ഫോണിന്റെ കരുത്ത്. ക്വിക് ചാർച് 4 അടിസ്ഥാനപ്പെടുത്തിയുള്ള 4000 എം എ എച്ച് ബറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നു. ഫിംഗർപ്രിന്റ് സെൻസർ, ഫെയ്സ് അൺലോക്ക് എന്നീ സംവിധാനങ്ങളും ഫോണിൽ നൽകിയിട്ടുണ്ട്. സാഫ്രൈൻ ബ്ലു, ഓക്സ്നി ബ്ലാക്ക്, റൂബി റെഡ് എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താൻ ബന്ധം പുലർത്തുന്ന അതേ സ്ത്രിയുമായി അവിഹിതബന്ധം, പക തീർക്കാൻ സുഹൃത്തിനെ മധ്യവയസ്കൻ കോടാലികൊണ്ട് വെട്ടിക്കൊന്നു