Webdunia - Bharat's app for daily news and videos

Install App

പുതിയ എൻട്രി ലെവൽ സ്മാർട്ട്‌ഫോണുമായി ഷവോമി, റെഡ്മി 7A വരുന്നു !

Webdunia
ശനി, 25 മെയ് 2019 (13:45 IST)
റെഡ്മി നോട്ട് സെവൻ സീരീസിനെ വിപണിയിൽ അവതരിപ്പിച്ചതിന് പിന്നാലെ പുതിയ എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ റെഡ്മി 7A യെ കൂടി അവതരിപ്പിക്കുകയാണ് ഷവോമി. കഴിഞ്ഞ വർഷം വിപണിയിലെത്തിയ റെഡ്മി 6A യുടെ പരിഷ്കരിച്ച പതിപ്പായാണ് റെഡ്മി 7A വിപണിയിൽ എത്താൻ തയ്യാറെടുക്കുന്നത്.
 
കാഴ്ചയിൽ റെഡ്മി 6Aക്ക് സമാനമാണ് റെഡ്മി 7A. എന്നാൽ കൂടുതൽ മികച്ച സംവിധാനങ്ങൾ ഫോണിൽ ഷവോമി ഒരുക്കിയിട്ടുണ്ട്. 18:9 ആസ്പക്ട് റേഷ്യോവിൽ 5.45 ഇഞ്ച് ഐപിഎസ് എൽസിഡി എച്ച് ഡി ഡിസ്പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഏത് റാം, സ്റ്റോറേജ് വേരിയന്റിലായിരിക്കും റെഡ്മി 7A വിപണിയിലെത്തുക എന്ന കാര്യം ഷവോമി ഇതേവരെ പുറത്തുവിട്ടിട്ടില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലുള്ള 13 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറയാണ് റെഡ്മി 7Aയിൽ ഉണ്ടാവുക. 
 
5 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. പ്രൊസസറിന്റെ കാര്യത്തിലാണ് 6Aയെ അപേക്ഷിച്ച് വലിയ മറ്റം ഉള്ളത്. റെഡ്മി 6Aയിൽ മീഡിയടെക്കിന്റെ ഹീലിയോ A22 എസ് ഒ സി പ്രോസസറായിരുന്നു എകിൽ. റെഡ്മി 7Aക്ക് കരുത്ത് പകരുന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 439 പ്രൊസസറാണ്. 4000 എം എ എച്ച് ബാറ്ററിയാണ് ഫോണിൽ ഉണ്ടാവുക. റെഡ്മി 7Aയുടെ വില സംബന്ധിച്ച വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല. 6000 മുതൽ 7000 വരെയാണ് ഫോണിന് പ്രതീക്ഷിക്കപ്പെടുന്ന വില.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ

അടുത്ത ലേഖനം
Show comments