Select Your Language

Notifications

webdunia
webdunia
webdunia
webdunia

108 മെഗാപിക്സൽ ക്യാമറ, 8K റെക്കോർഡിങ്: ഷവോമിയുടെ Mi 10T Pro 5G നാളെ വിപണിയിലേയ്ക്ക് !

108 മെഗാപിക്സൽ ക്യാമറ, 8K റെക്കോർഡിങ്: ഷവോമിയുടെ Mi 10T Pro 5G നാളെ വിപണിയിലേയ്ക്ക് !
, ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (12:47 IST)
അത്യാധുനികമായ ഹൈ എൻഡ് ഫ്ലാഗ്‌ഷിപ് സ്മാർട്ട്ഫോണിനെ പുറത്തിറക്കാൻ ഒരുങ്ങി ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി. MI 10T Pro 5G ഈ മാസം 30ന് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിയ്ക്കും. പെർഫോമെൻൻസിനും ക്യമറയ്ക്കും ഉൾപ്പടെ പ്രാധാന്യം നൽകുന്ന ടോപ്പ് എൻഡ് സ്മാർട്ട്ഫോണായാണ് MI 10T Pro 5G വിപണിയിലെത്തുക. 
 
സ്മാർട്ട്ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല എങ്കിലും, MI 10T Pro 5Gയുടെ ചില ഫീച്ചറുകൾ ഇന്റർനെറ്റിൽ ലീക്ക് ആയിട്ടുണ്ട്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയിലായിരിയ്ക്കും സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. 144Hz ഹൈ റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയിൽ പ്രതീക്ഷിയ്ക്കുന്നുണ്ട്. 108 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങിയ  റിയർ ക്യാമറയാണ് ഫോണിലെ പ്രധാന സവിശേഷത. 
 
20 എംപി അൾട്ര വൈഡ് ആംഗിൾ ലെൻസ്, 5X ഹൈബ്രിഡ് സൂമുള്ള 8 എംപി ടെലിഫോട്ടോ ലെൻസ്, എന്നിവയാണ് മറ്റു റിയർ ക്യാമറ സെൻസറുകൾ 20 മെഗാപിക്സൽ ഇൻ ഡിസ്പ്ലേ സെൽഫി ക്യാമറയായിരിയ്ക്കും സ്മാർട്ട്ഫോണിൽ ഉണ്ടാവുക. പിൻ ക്യാമറയിക് 8K വീഡിയോ റെക്കോർഡിങ് സധ്യമായിരിയ്ക്കും. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൻ 865 പ്രൊസസറാണ് ഈ സ്മാർട്ട്ഫോണിൽ പ്രതീക്ഷിയ്ക്കപ്പെടുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീരില്‍ പാക് പ്രകോപനം: ഒരു സൈനികന് പരിക്കേറ്റു