Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്മാർട്ട്‌ഫോണുകൾ നഷ്ടപ്പെട്ടാൽ ഇനി അതിവേഗം കണ്ടെത്താം, പുത്തൻ സാങ്കേതികവിദ്യയുമായി ടെലികോം മന്ത്രാലയം !

സ്മാർട്ട്‌ഫോണുകൾ നഷ്ടപ്പെട്ടാൽ ഇനി അതിവേഗം കണ്ടെത്താം, പുത്തൻ സാങ്കേതികവിദ്യയുമായി ടെലികോം മന്ത്രാലയം !
, വെള്ളി, 21 ജൂണ്‍ 2019 (15:34 IST)
qസ്മാർട്ട്‌ഫോണുകൽ നമ്മുടെ ജീവിതചര്യയുടെ തന്നെ ഭാഗമാണ് ഇന്ന്. സ്മാർട്ട്‌ഫോണുകൽ നഷ്ടപ്പെടുന്നത് അതിനാൽ തന്നെ നമുക്ക് താങ്ങാനാവില്ല. എന്നാൽ നഷ്ടപ്പെട്ട സ്മാർട്ട്‌ഫോണുകൾ അതിവേഗം കണ്ടെത്തുന്നതിനും ദുരുപയോഗം തടയുന്നതിനും പുതിയ സംവിധാനം ഒരുക്കി രംഗത്തെത്തിയിരിക്കുകയാണ് ടെലികോം മന്ത്രാലയം. സ്മാർട്ട്‌ഫോണുകളെ ഇന്റർനാഷ്ണല് മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി(IMEI) നമ്പർ സമാഹരിച്ചാണ് ഇത് സാധ്യമാക്കുന്നത്.
 
സെട്രൻ എക്യുപ്‌മെന്റ് ഐഡന്റി രജിസ്റ്റർ എന്ന ഡേറ്റബേസ് ഇതിനായി ടെലികോം മന്ത്രാലയം തയ്യാറാക്കുകയാണ്. ഫോൺ നഷ്ടപ്പെട്ടുകഴിഞ്ഞാൽ ടെലികോം മന്ത്രാലയത്തിന്റെ പ്രത്യേക വെബ്‌സൈറ്റിൽ ഫോണിന്റെ ഐഎംഇഐ നമ്പർ രജിസ്റ്റർ ചെയ്യാം. ഇതോടെ ഡേറ്റാബേസ് ഈ ഐഡന്റിറ്റി നമ്പരിലുള്ള സ്മാർട്ട്‌ഫോൺ ബ്ലാക് ലിസ്റ്റിൽ ‌പെടുത്തുത്തി ട്രാക്ക് ചെയ്യും. ഈ സ്മാർട്ട്‌ഫോൺ പിന്നീട് ഏതെങ്കിലും നെ‌റ്റ്‌വർക്കുമായി കണക്റ്റ് ചെയ്യാനും സാധിക്കില്ല.
 
വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ഐഎംഇഐ നമ്പറുകൽ ലിസ്റ്റ് ചെയ്യപ്പെടുക. മോഷണം പോയ ഫോണുകൾ ഇതിൽ ബ്ലാക്ക് ലിസ്റ്റിൽ ആഡ് ചെയ്യപ്പെടും. ഫോൻ നഷ്ടപ്പെട്ടാൽ ആദ്യം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുക. ഐഎംഇഐ നമ്പരും മറ്റു വിശദാംശങ്ങളും പരാതിയോടൊപ്പം നൽകണം. ഇതോടെ മോഷണം പോയ ഫോണുകൾ വളരെ വേഗത്തിൽ കണ്ടെത്താൻ സാധിക്കും. 

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി; കേസ് ഹൈക്കോടതി അവസാനിപ്പിച്ചു; കേസിന്റെ ആവശ്യത്തിനായി ചിലവായ 42,000 രൂപ സുരേന്ദ്രന്‍ അടയ്ക്കണം