Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിപണി കീഴടക്കാൻ ഗ്യാലക്സി M40 എത്തി, സ്മാർട്ട്‌ഫോണിന്റെ കൂടുതൽ സവിശേഷതകൾ ഇങ്ങനെ !

വിപണി കീഴടക്കാൻ ഗ്യാലക്സി M40 എത്തി, സ്മാർട്ട്‌ഫോണിന്റെ കൂടുതൽ സവിശേഷതകൾ ഇങ്ങനെ !
, ബുധന്‍, 12 ജൂണ്‍ 2019 (14:29 IST)
ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ നഷ്ടമായ ആധിപത്യം വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് സാംസങ് എക്കണോമി സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ എം സീരിസിനെ വിപണിയിലെത്തിച്ചത്. ആദ്യം M10നെയും പിന്നീട് M20യെയും, M30യെയും സാംസങ്ങ് ഇന്ത്യയിലെത്തിച്ച് ഇവ വിപണിയിൽ വിജയം കാണുകയും ചെയ്തു. സിരീസിലെ നാലാമത്തെ സ്മാർട്ട്‌ഫോണായി ഇപ്പോൾ M40യെ വിപണിയിലെത്തിച്ചിരിക്കുകയാണ് സാംസങ്.
 
ജൂൺ 18 ഉച്ചക്ക് 12 മണിയോടെ അമാസോണിലൂടെയും സാംസൺഗിന്റെ ഓൺലൈൻ സ്റ്റോർ വഴിയും ഫോണിന്റെ വിൽപ്പന ആരംഭിക്കും. M30യിൽ നിന്നും കുറേക്കൂടി പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുത്തിയുള്ളതാണ് M40  6.3 ഇഞ്ച് അമോലെഡ് ഫുൾ എച്ച് ഡി പ്ലാസ് പഞ്ച് ഹോൾ ഇൻഫിനി‌റ്റി ഒ ഡിസ്‌പ്ലേയിലാണ് M40 വിപണിയിൽ എത്തിയ്രിക്കുന്നത്, ഗൊറില്ല ഗ്ലാസ് 3യുടെ പ്രൊട്ടക്ഷനും സ്ക്രീനു നൽകിയിരിക്കുന്നു. മിഡ്‌നൈറ്റ് ബ്ലൂ, സീ വാട്ടർ ബ്ലൂ എന്നീ നിറങ്ങളിലും. ഗ്രേഡിയന്റ് കളറുകളുലും M40ലഭ്യമാണ്.
 
6 ജി ബി റാം 128 ജി ബി സ്റ്റോറേജിൽ പുറത്തിങ്ങിയ ഫോണിന് 19,999 രൂപയാണ് ഇന്ത്യയിലെ വില. 32 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ, 5 ,മെഗാപിക്സലിന്റെ സെക്കൻഡറി ഡെപ്ത് സെൻസർ, 8 മെഗാപിക്സലിന്റെ അൾട്ര വൈഡ് ആങ്കിൽ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറകളാണ് ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4K ദൃശ്യങ്ങൾ ഫോണിൽ പകർത്താനാകും. 
 
ആൻഡ്രിയോ 612 ജിപിയുവോടുകൂടിയ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 675 എസ് ഒ സി പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ഫോണിന്റെ പിറകിൽ ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. മികവുറ്റ ഫെയിസ് അൺലോക്കിംഗ് സംവിധാനവും ഫോണിൽ ഒരുയിരിക്കുന്നു. 3500 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. ഷവോമിയുടെ നോട്ട് സെവൻ സീരീസിനോടും, റിയൽമിയുടെ 3 സീരീസിനോടുമായിരിക്കും M40യുടെ മത്സരം. സാംസങ് A80യും വൈകാതെ തന്നെ ഇന്ത്യൻ വിപണിയിൽ എത്തിയേക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിമൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; അമ്മയുടെ സുഹൃത്ത് അറസ്‌റ്റില്‍