കേരള ബജറ്റ് 2017: വിദ്യാഭ്യാസ ലോണുകൾ തിരിച്ചടയ്ക്കാൻ സർക്കാർ സഹായിക്കും...
ഒ എൻ വി സ്മാരക സാംസ്കാരിക സമുച്ചയത്തിന് 5 കോടി
വിദ്യാഭ്യാസ ലോണുകള്‍ തിരിച്ചടയ്ക്കാനായി സര്‍ക്കാര്‍ സഹായിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സര്‍വകലാശാലകള്‍ക്ക് 381 കോടി വകയിരുത്തി. ഏറ്റവും നല്ല സര്‍വകലാശാലയ്ക്കായുള്ള അവാര്‍ഡിനായി 6 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി വ്യക്തമാക്കി.
ഐടി അറ്റ് സ്‌കൂളിന് 32 കോടിയും സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി 640 കോടിയും വകയിരുത്തി.
എന്‍ജിനയറിംഗ് കോളേജുകള്‍ക്ക് 45.5 കോടിയും പോളിടെക്‌നിക്കുകള്‍ക്ക് 25 ഐടിഐകള്‍ക്ക് 10.5 കോടിയും വകയിരുത്തി.
ഒ എൻ വി സ്മാരക സാംസ്കാരിക സമുച്ചയത്തിന് 5 കോടി രൂപ വകയിരുത്തി. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതിക്കായി ഒമ്പത് കോടി രൂപ നീക്കിയിരുത്തി. 100 സ്കൂളുകളിലേക്ക് കൂടി പദ്ധതി നടപ്പിലാക്കും. അഞ്ച് ഏക്കർ ഏറ്റെടുത്ത് ബിനാലെക്ക് സ്ഥിരം വേദി. ആലപ്പുഴയിലെ ആസ്പിൻവാൾ ഫാക്ടറി സാസ്കാരിക സമുച്ചയമാക്കാനും തീരുമാനമായി.
ആലപ്പുഴയിലെ ആസ്പിൻവാൾ ഫാക്ടറി ഏറ്റെടുത്ത് സാംസ്കാരിക സമുച്ചയമാക്കും. 1000 യുവകലാകാരന്മാർക്ക് വജ്രജൂബിലി ഫെലോഷിപ്പ് വക മാസത്തോറും 10,000 രൂപ നൽകും. പ്രവാസി ഇൻഷൂറൻസ് പദ്ധതിയ്ക്ക് 5 കോടി വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി.