Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള ബജറ്റ് 2017: ഹയർസെക്കണ്ടറി മേഖലകളിൽ പുതിയ സ്കൂളുകളും 2500 അധിക അധ്യാപക തസ്തികകളും സൃഷ്ടിക്കും

ഹയർസെക്കണ്ടറി മേഖലകളിൽ പുതിയ സ്കൂളുകളും 2500 അധിക അധ്യാപക തസ്തികകളും സൃഷ്ടിക്കും

കേരള ബജറ്റ് 2017:  ഹയർസെക്കണ്ടറി മേഖലകളിൽ പുതിയ സ്കൂളുകളും 2500 അധിക അധ്യാപക തസ്തികകളും സൃഷ്ടിക്കും
, വെള്ളി, 3 മാര്‍ച്ച് 2017 (09:47 IST)
ഹയർസെക്കണ്ടറി മേഖലകളിൽ പുതിയ സ്കൂളുകളും 2500 അധിക അധ്യാപക തസ്തികകളും സൃഷ്ടിക്കും. സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകൾക്കായി 500 കോടി രൂപ വകയിരുത്തിയതായും എല്ലാ സ്കൂളുകളിലേയും ലാബുകൾ നവീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. 1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന പൊതുവിദ്യാലയങ്ങള്‍ക്ക് മൂന്ന് കോടി വീതം മൊത്തം 500 കോടി രൂപയും വകയിരുത്തി.
 
ആധുനിക വൈദ്യത ശ്മശാനത്തിന് 100 കോടി രൂപയും മാന്‍ഹോള്‍ ശുചീകരണത്തിന് 10 കോടിയും വകയിരുത്തിയതായി തോമസ് ഐസക്. കാർഷികരംഗത്തെ മികവ് ഉറപ്പാക്കാനായി സാങ്കേതികവിദ്യാമാറ്റം അനിവാര്യമാണെന്നും ഐസക് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി കൂടി ഉൾപ്പെടുത്തി അടുത്ത കാലവർഷ സമയത്ത് കേരളത്തിൽ മൂന്നു കോടി പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
 
തോട്ടിപ്പണി മുക്ത കേരളം ഉറപ്പാക്കാൻ 10 കോടി രൂപ വകയിരുത്തിയതായി തോമസ് ഐസക്. ഹരിതകേരള മിഷൻ ഉറവിട മാലിന്യ നിർമാർജന പദ്ധതികളുടെ ബോധവത്കരണം ഉറപ്പാക്കാനായി ജനകീയ പ്രചാരണ പരിപാടി സംഘടിപ്പിക്കും. കുളങ്ങൾ, നീർച്ചാലുകൾ തുടങ്ങിയവ വൃത്തിയാക്കി ഉപയോഗപ്രദമാക്കാൻ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും. ആധുനിക അറവു ശാല സ്ഥാപിക്കാന്‍ 100 കോടി വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള ബജറ്റ് 2017: സർക്കാർ ആശുപത്രികൾക്ക് 2000 കോടി, മികച്ച സ്വാന്ത്വന പരിചരണം നൽകുന്നവർക്ക് അവാർഡ് നൽകും