Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീ സുരക്ഷയ്ക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നീക്കിയിരുപ്പുമായി ഇടത് സർക്കാരിന്റെ ബജറ്റ്; പ്രതീക്ഷകൾ വെറുതെയാകുമോ?

ബജറ്റ് അവതരണം നാളെ; പ്രതീക്ഷയോടെ കേരളം

സ്ത്രീ സുരക്ഷയ്ക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നീക്കിയിരുപ്പുമായി ഇടത് സർക്കാരിന്റെ ബജറ്റ്; പ്രതീക്ഷകൾ വെറുതെയാകുമോ?
, വ്യാഴം, 2 മാര്‍ച്ച് 2017 (09:14 IST)
കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംസ്ഥാന ബജറ്റ് നാളെ. നാളെ രാവിലെ ഒൻപതിനു ധനമന്ത്രി തോമസ് ഐസക് ആണ് ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുക. ജിഎസ്ടി വരുന്നതിനാൽ ഇത്തവണ ബജറ്റിൽ നികുതി നിർദേശങ്ങൾ ഉണ്ടാകാനിടയില്ല. 
 
അടിസ്ഥാന സൗകര്യ വികസനത്തിനും സ്ത്രീ സുരക്ഷയക്കും വലിയ തോതില്‍ ഫണ്ടില്‍ പണം നീക്കി വെക്കുന്നതിനോപ്പം വന്‍കിട പദ്ധിതികളുടെ പ്രഖ്യാപ്പനവും ബഡ്ജറ്റില്‍ ഉണ്ടായേക്കും. സ്ത്രീ സുരക്ഷയ്ക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നീക്കയിരിപ്പാണ് ഈ ബജറ്റില്‍ ഉണ്ടായിരിക്കുക എന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
 
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ച നികുതി വരുമാനം ലഭിച്ചില്ലെന്ന് ധനമന്ത്രി സമ്മതിക്കുന്നുണ്ട്. ജഎസ്ടിയിലൂടെ ഇത് തിരിച്ച് പിടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണം ബജറ്റിന്റെ പ്രഥമ ലക്ഷ്യങ്ങളിലൊന്നാണ്. ക്ഷേമ പെന്‍ഷനില്‍ മാറ്റമുണ്ടാകില്ല. ആദിവാസി ഗൃഹനിര്‍മ്മാണ പദ്ധതികളുടെ നടത്തിപ്പില്‍ പുതുമകളും ഈ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

''ഉപ്പ മരിച്ചിട്ട് ഒരു മാസമാകുന്നു. ഇപ്പോഴും ഒന്നിനും ഉത്തരം ലഭിച്ചിട്ടില്ല, എന്താണ് സംഭവിച്ചതെന്ന് പോലും അറിയില്ല''; ഇ അഹമ്മദിന്റെ മക്കള്‍ സുപ്രീംകോടതിയിലേക്ക്