അതൊന്നും ശരിയല്ല, സര്‍ക്കാര്‍ നടിക്കൊപ്പം: കോടിയേരി
അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും കോടിയേരി
യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും നടിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ വരുന്നത് ശരിയല്ലെന്നും കോടിയേരി വ്യക്തമാക്കി.
സംഭവത്തില്‍ നടിക്കെതിരെ പരസ്യമായി പ്രസ്താവനകള്‍ ഇറക്കിയ നടന്‍ ദിലീപിനെതിരെ നടി പരാതി നല്‍കുമെന്നും സൂചനകള്‍ ഉണ്ട്. നറ്റി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിലവില്‍ ദിലീപിനെതിരെ ആരും പരാതി നല്‍കിയിട്ടില്ല.