ആത്മീയതയുടെ മറവില്‍ എന്തൊക്കെയാണ് നടക്കുന്നത്? വിശ്വസിക്കാനാകാതെ ശ്രീ ശ്രീ രവിശങ്കര്‍; - പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ഗുര്‍മീതിന്റെ അറസ്റ്റില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ശ്രീ ശ്രീ രവിശങ്കറെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ബുധന്‍, 30 ഓഗസ്റ്റ് 2017 (09:06 IST)
ദേര സച്ച സേനയുടെ നേതാവ് ഗുര്‍മീത് സിങിനെ ബലാത്സംഗക്കുറ്റത്തിന് കോടതി ശിക്ഷ വിധിച്ച സംഭവത്തില്‍ പ്രതികരണവുമായി ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ രംഗത്ത്. തങ്ങളുടെ പദവിയുടെ വിശുദ്ധി തകര്‍ക്കുന്നവര്‍ക്ക് ചെറിയ ശിക്ഷയൊന്നും നല്‍കിയാല്‍ പോരെന്നും ക്രൂരമായിരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 
 
ആത്മീയതയുടെ മറവില്‍ ഹീനമായ ക്രൂരകൃത്യങ്ങള്‍ നടത്തുന്നവരെ കാണുമ്പോള്‍ ഞെട്ടല്‍ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. എന്നാല്‍, രവിശങ്കറിന്റെ പോസ്റ്റിന് പിന്നാലെ കമന്റുമായി എത്തിയവര്‍ വലിച്ചു കീറുന്നത് അദ്ദേഹത്തിന്റെ കൂടി പൊയ്‌മുഖമാണ്. 
 
യമൂനാ തീരത്ത് രവിശങ്കറിന്റെ നേതൃത്വത്തില്‍ നടന്ന ലോക സംസകാരിക സമ്മേളനത്തിന് ഹരിത ട്രിബ്യൂണല്‍ പിഴയടക്കാന്‍ ആവശ്യപ്പെട്ട സംഭവം ചിലര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മറുപടിയുണ്ടോ ഈ ചോദ്യങ്ങള്‍ക്ക് ? സ്വാശ്രയ വിഷയത്തില്‍ മുഖ്യമന്ത്രിയോട് ആറ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്