Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്രയും ഡി ജി പിമാര്‍ ഉണ്ടായിട്ടും വിജിലന്‍സ് ഡയറക്ടറുടെ ചുമതല കൈമാറാത്തത് എന്തുകൊണ്ട്?: ഹൈക്കോടതി

ഇത്രയും ഡി ജി പിമാര്‍ ഉണ്ടായിട്ടും വിജിലന്‍സ് ഡയറക്ടറുടെ ചുമതല കൈമാറാത്തത് എന്തുകൊണ്ട്?: ഹൈക്കോടതി
കൊച്ചി , തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (19:11 IST)
ഇത്രയും ഡി ജി പിമാര്‍ ഉണ്ടായിട്ടും സംസ്ഥാനത്ത് വിജിലന്‍സ് ഡയറക്ടറുടെ ചുമതല ആര്‍ക്കും കൈമാറാത്തത് എന്തുകൊണ്ടാണെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. എന്തിനാണ് സംസ്ഥാനത്ത് 12 ഡി ജി പിമാരെന്നും ഹൈക്കോടതി.
 
കേന്ദ്രത്തിന്‍റെ ചട്ടമനുസരിച്ച് ഡി ജി പി തസ്തികയില്‍ ഇത്രയും പേരെ നിയമിക്കാനാവുമോ എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.
 
ഡി ജി പി ആയി ശങ്കര്‍ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നല്‍കിയതിനെതിരെ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം റദ്ദാക്കണമെന്നായിരുന്നു ചെന്നിത്തലയുടെ ഹര്‍ജി.
 
സംസ്ഥാനത്ത് കേഡര്‍, എക്സ് കേഡര്‍ തസ്തികയില്‍ ഉള്ളവര്‍ക്കല്ലാതെ മറ്റാര്‍ക്കും കേന്ദ്ര ചട്ടപ്രകാരം ശമ്പളം നല്‍കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. നിലവില്‍ രണ്ടുവീതം കേഡര്‍, എക്സ് കേഡര്‍ തസ്തികകളാണുള്ളതെന്നും സര്‍ക്കാര്‍ അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടുംബാധിപത്യം കാരണമല്ല, കഠിനാധ്വാനത്തിലൂടെയാണ് മോദി പ്രധാനമന്ത്രിയായത്: അമിത് ഷാ