Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തിനാണ് പാവം മണിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്; മണിയുടെ ആരാധകര്‍ പ്രതിഷേധത്തില്‍

മണിയുടെ ആരാധകര്‍ പ്രതിഷേധത്തില്‍

എന്തിനാണ് പാവം മണിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്;  മണിയുടെ ആരാധകര്‍ പ്രതിഷേധത്തില്‍
കൊച്ചി , തിങ്കള്‍, 3 ജൂലൈ 2017 (17:26 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കലാഭവൻ മണിയുടെ പേര് പരാമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട നടനും സംവിധായകനുമായ നാദിർഷായ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തില്‍ മണിയുടെ ആരാധകരടക്കമാണ് നാദിര്‍ഷയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 
 
 
എന്തിനാണ് പാവം മണിയെ കൂടി ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്നാണ് പ്രധിഷേധകരുടെ ചോദ്യം. മനസിന്റെ പതർച്ചയാണ് നാദിർഷായുടെ ഈ ഒരു പോസ്റ്റിന് പിന്നിലെന്നും വിമർശിക്കുന്നവർ പറയുന്നു. കുറ്റം ചെയ്തിട്ടില്ലെങ്കിൽ ഇങ്ങനെയൊരു പോസ്റ്റിന്റെ ആവശ്യമില്ലായിരുന്നുവെന്നും പറയുന്നുണ്ട്. പോസ്റ്റില്‍ പ്രധിഷേധം ശക്തമായതോടെ നാദിർഷ പോസ്റ്റ് പിൻവലിച്ചു.
 
ഞാന്‍ ഇന്ന് ഒന്നും ഓര്‍ക്കാതെ, എന്റെ പ്രിയസുഹൃത്ത് കലാഭവന്‍ മണിയുടെ ഫോണിലേക്ക് വെറുതേ വിളിച്ച് നോക്കി. അവന്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നേനെ. മിസ് യു ഡാ എന്നായിരുന്നു നാദിർഷ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന്റെ ആ വാദവും പൊളിയുന്നു; ഡ്രൈവറായാണ് പള്‍സര്‍ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റിലെത്തിയതെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍