Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന്റെ ആ വാദവും പൊളിയുന്നു; ഡ്രൈവറായാണ് പള്‍സര്‍ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റിലെത്തിയതെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

പള്‍സര്‍ സുനി ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റിലെത്തിയത് ഡ്രൈവറായി

ദിലീപിന്റെ ആ വാദവും പൊളിയുന്നു; ഡ്രൈവറായാണ് പള്‍സര്‍ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റിലെത്തിയതെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍
കൊച്ചി , തിങ്കള്‍, 3 ജൂലൈ 2017 (17:13 IST)
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. ദിലീപ് നായകായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റില്‍ പള്‍സര്‍ സുനി എത്തിയത് ഡ്രൈവറായിട്ടാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ആ സെറ്റില്‍ പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. 
 
ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ പ്രൊഡക്ഷന്‍ ചുമതലയുണ്ടായിരുന്ന മുരുകനെ പൊലീസ് ചോദ്യം ചെയ്തു. കൂടാതെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ദീപുവും പള്‍സര്‍, ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായിരുന്നതായും രണ്ടു ദിവസമാണ് സുനി ഡ്രൈവറായി ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റിലുണ്ടായിരുന്നതെന്നും ക്യാമറകള്‍ കൊണ്ടുവരികയും പോകുകയും ചെയ്യുന്ന വാഹനമാണ് അയാള്‍ ഓടിച്ചതെന്നും പകരക്കാരനായിട്ടാണ് പള്‍സര്‍ സെറ്റിലെത്തിയതെന്നും ദീപു പറഞ്ഞു. 
 
തൃശൂരിലെ ബാനര്‍ജി ക്ലബ്ബില്‍വെച്ച് ആരാധകരോടൊപ്പം ദിലീപ് എടുത്ത സെല്‍ഫിയിലാണ് പള്‍സര്‍ സുനിയും ഉളളതായി വ്യക്തമായത്. ദിലീപും പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷനില്‍ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചിത്രങ്ങള്‍ പൊലീസ് കണ്ടെടുത്തത്. 
 
തൃശൂരിലെ ബാനര്‍ജി ക്ലബ്ബിലെ ഹെല്‍ത്ത് ക്ലബ്ബില്‍ ആക്രമിക്കപ്പെട്ട നടിയും അംഗമായിരുന്നു. ഇക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, പള്‍സറുമായി തനിക്ക് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന നിലപാടിലാണ് ദിലീപ്. എന്നാല്‍, ഇതിനെയെല്ലാണ് ഖണ്ഡിക്കുന്ന തരത്തിലുള്ള തെളിവുകളാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിസ്‌കാരം ക്ഷേത്രത്തില്‍ നടത്തിയാല്‍ എന്ത് ഹാനി? ആഞ്ഞടിച്ച് പേജാവര്‍ സ്വാമി