എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമം: മോഹൻലാൽ
മലയാള സിനിമയുടെ മാസ്റ്റർക്ക് പ്രണാമം : മോഹൻലാൽ
പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയിൽ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരനായിരുന്നു ഐ വി ശശിയെന്ന് മോഹൻലാൽ. ഐ വി ശശിയുടെ നിര്യാണത്തെ തുടര്‍ന്ന് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പിലാണ് മോഹന്‍ലാല്‍ ആ സംവിധായകനെ ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
'പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയിൽ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരൻ. ഞാനടക്കമുള്ള നടൻമാരെയും, കാഴ്ചക്കാരെയും സിനിമാ വിദ്യാർത്ഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റർക്ക്, എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമം'. - മോഹൻലാൽ
ഇന്ന് രാവിലെ പതിനൊന്ന് മണിയോടു കൂടിയായിരുന്നു അന്ത്യം. 67 വയസായിരുന്നു അദ്ദേഹത്തിനു. അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.