ഓട്ട പാത്രത്തില്‍ വെള്ളം കോരുന്ന മോദി; കള്ളപ്പണവിരുദ്ധദിനം വിഡ്ഢിദിനമായി ആചരിച്ച് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍
						
		
						
				
നോട്ട് നിരോധന വാര്‍ഷികം വിഡ്ഢിദിനമായി ആചരിച്ച് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍
			
		          
	  
	
		
										
								
																	നോട്ടുനിരോധനത്തിന്റെ വാര്‍ഷികം ബിജെപി കള്ളപ്പണവിരുദ്ധദിനമായി ആചരിക്കുമ്പോള്‍ കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ നബംവര്‍ 8നെ വിഡ്ഢി ദിനമായാണ് ആചരിച്ചത്. കെഎസ് യു ലോ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് വിഡ്ഢി ദിനാചരണം നടത്തിയത്. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ താറുമാറാക്കിയ തീരുമാനത്തെ മോദിയുടെ മുഖം മൂടിയണിഞ്ഞ് ഓട്ട പാത്രത്തില്‍ വെള്ളം കോരിയാണ് വിദ്യാര്‍ത്ഥികള്‍ പരിഹസിച്ചത്. വിഡ്ഢി ദിനാചരണം കെഎസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറി മനു അര്ജുന് ഉദ്ഘാടനം ചെയ്തു. നോട്ടു നിരോധനം മൂലം രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ച ദുരിതത്തെക്കുറിച്ചും സാമ്പത്തിക രംഗത്തെ തകര്‍ച്ചയെക്കുറിച്ചും പരിപാടിയുടെ അദ്ധ്യക്ഷന്‍ ജിഷില്‍ രാമചന്ദ്രന് സംസാരിച്ചു.