Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടകംപള്ളിയേക്കാള്‍ ഭേദം എം എം മണി, ഇത് ഒരു തരം മനോരോഗം: കെ സുരേന്ദ്രന്‍

കടകംപള്ളിയേക്കാള്‍ ഭേദം എം എം മണി, ഇത് ഒരു തരം മനോരോഗം: കെ സുരേന്ദ്രന്‍
കൊച്ചി , ശനി, 17 ജൂണ്‍ 2017 (19:59 IST)
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ആരൊക്കെ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കാന്‍ എസ് പി ജിക്കറിയാമെന്നും അതിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വേവലാതിപ്പെടേണ്ടെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പ്രതികരിക്കുന്നു.
 
കെ സുരേന്ദ്രന്‍റെ എഫ് ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം:
 
പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കാന്‍ എസ് പി ജിക്കറിയാം. അതിന് കടകംപള്ളി വേവലാതിപ്പെടേണ്ട. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ആരൊക്കെ പങ്കെടുക്കണം എന്നു തീരുമാനിക്കുന്നത് പി എം ഓ ആണ്. വിവരക്കേട് പറയുന്നതിന് ഒരതിരുണ്ട്. 
 
മുഖ്യമന്ത്രിയോടൊപ്പം രാജീവിനെ ഇരുത്തി യാത്ര ചെയ്യുകമാത്രമല്ല പി ആര്‍ ഡി നല്‍കിയ പരസ്യത്തില്‍ കൂടെ ഇരുത്തിയവരാണ് പ്രോട്ടോക്കോളിനെക്കുറിച്ച് പ്രസംഗിക്കുന്നത്. ഇത് ഒരു തരം മനോരോഗമാണ്. പണ്ട് മോദിയോട് കാണിച്ചത് ഇപ്പോള്‍ കുമ്മനത്തിനോട് കാണിക്കുന്നു എന്നു മാത്രം. കടകംപള്ളിയേക്കാള്‍ ഭേദം എം എം മണിയാണെന്ന് തോന്നിപ്പോകുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് ഞാന്‍, മെട്രോയിൽ അതിക്രമിച്ച്​ കയറിയതല്ല: കുമ്മനം