കുമ്മനത്തിന്റെ ജനരക്ഷാ യാത്ര അവസാനിച്ചു; ഇനി കാണാന്‍ പോകുന്നത് ചെന്നിത്തലയുടെ പടയൊരുക്കം !
ചെന്നിത്തലയുടെ പടയൊരുക്കം റെക്കോര്‍ഡിടും !
കുമ്മനത്തിന്റെ ജനരക്ഷാ യാത്ര അവസാനിച്ചു. ഇനി കേരളം കാണാനിരിക്കുന്നത് ചെന്നിത്തലയുടെ പടയൊരുക്കമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് ചെന്നിത്തലയുടെ പടയൊരുക്കം. ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരില്‍ നിന്നും ആരംഭിച്ചതാണ് കുമ്മനത്തിന്റെ ജനരക്ഷായാത്ര.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ചെന്നിത്തല നടത്തുന്ന പടയൊരുക്കത്തിന്റെ ഭാഗമായി ഒരു കോടി ഒപ്പു ശേഖരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ചെന്നിത്തലയ്ക്കൊപ്പം ഇതാ ഞങ്ങളുടെ കൈയ്യൊപ്പ് എന്ന് രേഖപ്പെടുത്തിയാണ് ഒപ്പ് ശേഖരിക്കുന്നത്. ഒപ്പിടാന്‍ കഴിയാത്തവര്‍ക്ക് വിരലടയാളം രേഖപ്പെടുത്തിയാല്‍ മതി.
രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ സിഗ്നേച്ചര്‍ ക്യാംപെയിന് ആയിരിക്കുമിതെന്നാണ് യുഡിഎഫ് വൃത്തങ്ങള്‍ പറയുന്നത്. ഒരു ബൂത്തില്‍ നിന്ന് കുറഞ്ഞത് 500 ഒപ്പ് ശേഖരിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജന വഞ്ചനയ്ക്കെതിരെയാണ് ചെന്നിത്തലയുടെ പടയൊരുക്കം.