കേരളത്തിലെത്തിയപ്പോള്‍ ഗുര്‍മീത് താമസിച്ചത് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടില്‍

ഗുര്‍മീതിന് വയനാട്ടില്‍ 40 ഏക്കര്‍ ഭൂമി

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (08:48 IST)
ദേര സച്ചാ സൗദ തലവന്‍ റാം റഹീം സിങ് ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ ഗുര്‍മീത് അനുയായികള്‍ ബീഹാറിലും പഞ്ചാബിലും ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. കലാപം അഴിച്ചു വിട്ടതോടെ ഗുര്‍മീതിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവുണ്ടായി. 
 
സ്വത്ത് വിവരങ്ങളുടെ റിപ്പോര്‍ട്ടില്‍ ഗുര്‍മീതിന് വയനാട്ടിലും ഭൂമിയുള്ളതായി റിപ്പോര്‍ട്ട്. ഗുര്‍മീതിന്റെ പേരില്‍ വയനാട്ടില്‍ 40 ഏക്കര്‍ ഭൂമിയാണുള്ളത്. വൈത്തിരിയിലെ പ്രമുഖ റിസോര്‍ട്ടിനോട് ചേര്‍ന്നാണ് ഇയാളുടെ ഭൂമി. ഇടക്കിടെ ഗുര്‍മീത് തന്റെ ഭൂമി സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. അപ്പോഴൊക്കെ അടുത്തുള്ള റിസോര്‍ട്ടിലായിരുന്നു തങ്ങിയിരുന്നതും. ഇസഡ് കാറ്റഗറി സുരക്ഷയിലാണ് റാം റഹീം സിങ് വയനാട്ടിലേക്ക് വന്നിരുന്നതും.
 
നേരത്തെ ഗുര്‍മീത് മൂന്നാര്‍ സന്ദര്‍ശിച്ചത് വിവാദമായിരുന്നു. രണ്ടു വര്‍ഷം മുമ്പായിരുന്നു ഈ സന്ദര്‍ശനം. അന്ന് ഗുര്‍മീത് തങ്ങിയത് മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുളള ആലപ്പുഴയിലെ ലേക്ക് പാലസ് എന്ന റിസോര്‍ട്ടിലായിരുന്നു. നാല്‍പ്പതംഗ സംഘത്തോടൊപ്പമായിരുന്നു സന്ദര്‍ശനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ഓട്ടോയ്ക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് പതിനെട്ട് വര്‍ഷം കഠിന തടവും പിഴയും

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments