Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുര്‍മീതിന്റെ പിന്‍‌ഗാമി ആകാന്‍ പ്രമുഖ മലയാളി നടനു വന്‍‌തുക വാഗ്ദാനം! - ഞെട്ടിത്തരിച്ച് കേരളം

പൊലീസ് സ്റ്റേഷനുകള്‍ കത്തിച്ചു

ഗുര്‍മീതിന്റെ പിന്‍‌ഗാമി ആകാന്‍ പ്രമുഖ മലയാളി നടനു വന്‍‌തുക വാഗ്ദാനം! - ഞെട്ടിത്തരിച്ച് കേരളം
, ശനി, 26 ഓഗസ്റ്റ് 2017 (07:53 IST)
ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ഗുര്‍മീതിന് വേണ്ടി മുറവിളി ഉയര്‍ത്തി പഞ്ചാബിലും ഹരിയാനയിലും ആക്രമണങ്ങള്‍ അഴിച്ചു വിടുന്ന അനുയായികളെ നോക്കി പുച്ഛിക്കുകയാണ് മറ്റ് സംസ്ഥാനത്തുള്ളവര്‍. പ്രത്യേകിച്ചും മലയാളികള്‍. എന്നാല്‍, ഗുര്‍മീതെന്ന ആള്‍ദൈവത്തിന് കേരളമായും ബന്ധമുണ്ട്. അധികം മലയാളികള്‍ക്കാര്‍ക്കും അറിയാനിടയില്ലാത്ത ബന്ധം.
 
ഉത്തേരന്ത്യയില്‍ മാത്രമല്ല കേരളത്തിലും ഗുര്‍മീതിന് ഭക്തരുണ്ട്. ഏറെ കോളിളക്കം സൃഷ്ടിച്ച് പല തവണ ഈ ആള്‍ദൈവം കേരളം സന്ദര്‍ശിച്ചിട്ടുമുണ്ട്. അപ്പോഴൊക്കെ വന്‍ സുരക്ഷയായിരുന്നു അദ്ദേഹത്തിനായി അവരുടെ സര്‍ക്കാര്‍ ഒരുക്കിയത്. 
 
ഗുർമീതിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ മലയാളത്തിലെ ഒരു പ്രമുഖ നടന് വൻതുക വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊച്ചിയില്‍ ഒരു ‘സ്പിരിച്വൽ മ്യൂസിക്’ സ്വകാര്യ ചാനല്‍ തുടങ്ങാനും അദ്ദേഹം പദ്ധതിയിട്ടു. എന്നാല്‍, അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ മലയാളികള്‍ അസഭ്യവര്‍ഷം നടത്തിയതോടെ മ്യൂസിക് ഷോ എന്ന ഉദ്ദേശം ഗുര്‍മീത് ഉപേക്ഷിക്കുകയായിരുന്നു. 
 
കോടതിവിധി ഗുര്‍മീതിന് എതിരായതോടെ പഞ്ചാബിലും ഹരിയാനയും ആക്രമണം ശക്തമാവുകയാണ്.  സംഘര്‍ഷത്തിനിടെ 32 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ദേര സച്ച അനുയായികളാണ് കൊല്ലപ്പെട്ടതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. ആക്രമം നിയന്ത്രണാവിധേയമാകാതിരുന്നപ്പോള്‍ പഞ്ചാബിലെ 10 ജില്ലകളിലും ഹരിയാനയിലെ മൂന്ന് നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തരേന്ത്യ കത്തുന്നു; ‘ആള്‍ദൈവത്തിനായി’ മുറവിളി കൂട്ടി ഗുര്‍മീതിന്റെ അനുയായികള്‍, മരണം 32 കവിഞ്ഞു