Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലത്ത് യുവദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം

യുവദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം

കൊല്ലത്ത് യുവദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം
കൊല്ലം , ബുധന്‍, 26 ജൂലൈ 2017 (14:46 IST)
കൊല്ലത്ത് യുവദമ്പതികള്‍ക്ക് നേരെ സദാചാര ആക്രമണം. സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതിനിടയിലാണ് ദമ്പതികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെയ പൊലീസ് ദമ്പതികളെ കസ്റ്റഡിയിലെടുത്തു.
 
അതേസമയം സദാചാരത്തിന്റെ പേരില്‍ ഇവരെ മര്‍ദിച്ച സംഘത്തിലാരെയും പൊലീസ് പിടികൂടിയിട്ടില്ല. പൊലീസിന്റെ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കൊല്ലം പോളയത്തോട് പുതുവല്‍പുരയിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന കെഎസ്ഇബി കരാര്‍ തൊഴിലാളി നിഥിന്‍, ഭാര്യ സായിലക്ഷ്മി എന്നിവരാണ് സദാചാര ഗുണ്ടകളുടെ ആക്രമണത്തിനരയായത്.
 
നിഥിനോടുള്ള പിണക്കത്തെ തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോയ സായിലക്ഷ്മിയെ തിരികെ വിളിക്കാന്‍ പോയപ്പോഴാണ് ഇവര്‍ക്ക് നേരെ സദാചാര ഗുണ്ടായിസമുണ്ടായത്. ഭാര്യയെ ബൈക്കില്‍ കയറ്റുന്നതിനിടയില്‍ സ്ഥലത്തെത്തിയ ഗുണ്ടകള്‍ നിഥിനുമായി വഴക്കുണ്ടാക്കുകയായിരുന്നു. നിഥിന്‍ എതിര്‍ത്തോടെയാണ് മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച സായിലക്ഷ്മിയേയും സംഘത്തിലുള്ളവര്‍ ഉപദ്രവിച്ചുവെന്നും പരാതിയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവര്‍ രണ്ടാളും എന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു, തിരിച്ചറിയാതിരിക്കാന്‍ കണ്ണില്‍ ആസിഡ് ഒഴിച്ചു’ - ജവാന്മാരുടെ ക്രൂരതയില്‍ വെന്തുരുകി പെണ്‍കുട്ടി