അവര്‍ രണ്ടാളും എന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു, തിരിച്ചറിയാതിരിക്കാന്‍ കണ്ണില്‍ ആസിഡ് ഒഴിച്ചു’ - ജവാന്മാരുടെ ക്രൂരതയില്‍ വെന്തുരുകി പെണ്‍കുട്ടി
‘എന്നെ ബലാത്സംഗം ചെയ്തതും എന്റെ കൂട്ടുകാരിയെ കൊലപ്പെടുത്തിയതും രണ്ട് ജവാന്മാര് ആണ്’ - ആദിവാസി പെണ്‍കുട്ടി നേരിട്ടത് ക്രൂരപീഡനം
മിസോറാമില്‍ ബിഎസ്എഫ് ജവാന്മാര് ബലാത്സംഗത്തിന് ഇരയായക്കിയ ആദിവാസി പെണ്‍കുട്ടി നേരിട്ടത് ക്രൂരപീഡനങ്ങള്‍. ബലാത്സംഗത്തെ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ബിഎസ്എഫ് ജവാന്മാര് ആസിഡില്‍ മുക്കിയ തുണി മുഖത്ത് ഉരച്ചെന്നാണ് പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞത്.
ബിഎസ്എഫ് ജവാന്മാരുടെ ആസിഡ് ആക്രമണത്തെ തുടര്‍ന്ന് പരുക്കേറ്റ പെണ്‍കുട്ടിയുടെ കാഴ്ചയും നഷ്ടപ്പെട്ടിരിക്കുകയാണ്. ജൂലൈ 16നാണ് സില്‍സുറി ഗ്രാമത്തിലെ ആദിവാസി പെണ്‍കുട്ടിയെ രണ്ട് ബിഎസ്എഫ് ജവാന്മാര് ബലാത്സംഗം ചെയ്തത്. കൂട്ടുകാരിയേയും കുട്ടി കാട്ടില്‍ മുള ശേഖരിക്കാന്‍ പോയ സമയത്തായിരുന്നു ബിഎസ്എഫ് ജവാന്മാരുടെ ആക്രമണം ഉണ്ടായത്.
അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജൂലൈ 22നാണ് പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരിയുടെ മൃതദേഹം ലഭിച്ചത്. ഇവര്‍ ബലാത്സംഗത്തിന് ഇരയായിരുന്നോ എന്ന കാര്യം വ്യക്തമല്ല. അതേസമയം ക്രൂരമായ ആസിഡ് ആക്രമണത്തിന് ഇരയായിരുന്നു. ബലാത്സംഗത്തിന്റെ ഏക ദൃക്സാക്ഷിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. കുറ്റവാളികളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.