Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജഡ്ജിയമ്മാവനിലെ വിശ്വാസം നഷ്ടമായോ?; ദിലീപ് ശബരിമലയില്‍ !

ജഡ്ജിയമ്മാവന്‍ തുണച്ചില്ല; ഒടുവില്‍ ദിലീപ് ശബരിമലയില്‍

ജഡ്ജിയമ്മാവനിലെ വിശ്വാസം നഷ്ടമായോ?; ദിലീപ് ശബരിമലയില്‍ !
ശബരിമല , വ്യാഴം, 19 ഒക്‌ടോബര്‍ 2017 (08:34 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലാണ്. കേസില്‍ ജാമ്യം കിട്ടിയത് ദിലീപ് ഫാന്‍സ് ഒരു ആഘോഷമാക്കി മാറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നവ മാധ്യമങ്ങള്‍ ചര്‍ച്ച ചെയുന്നത് ദിലീപിന്റെ ശബരിമല ദര്‍ശനമാണ്. 
 
വ്യാഴാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് ദിലീപ് ശബരിമലയിലെത്തിയത്. തുടര്‍ന്ന് സോപാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തി. പിന്നീട് ശബരിമല മേല്‍ശാന്തിയെ കണ്ടതിനു ശേഷമാണ് ദിലീപ് മടങ്ങിയത്. 
 
അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. കുറ്റപത്രത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ ആലോചന നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. കേസന്വേഷണത്തില്‍ സുപ്രധാന നീക്കമാണ് അന്വേഷണസംഘം നടത്തുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാമുകന് സ്ത്രീധനം നല്‍കാന്‍ പണമില്ല; ഒടുവില്‍ യുവതി ചെയ്തത് ഇങ്ങനെ !