ജീവനക്കാരിയെ കോടതി മുറിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമം: സഹപ്രവര്‍ത്തകന്‍ പിടിയില്‍
താത്കാലിക ജീവനക്കാരിയെ കോടതി മുറിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സഹപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു
താത്കാലിക ജീവനക്കാരിയെ കോടതി മുറിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സഹപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ക്ലാര്‍ക്ക് മാര്‍ട്ടിനാണു (45) പൊലീസ് പിടിയിലായത്.
ഏപ്രില്‍ - മേയ് മാസങ്ങളില്‍ നിരവധി തവണ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ദിവസവേതനത്തിനു പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്യുന്ന 31` കാരിയാണു കോടതി ക്ലാര്‍ക്ക് പുതിയക്കര അഞ്ചാണ്ടി വീട്ടില്‍ മാര്‍ട്ടിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
മാനസികമായി വിഷമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി ഡോക്ടറോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ബന്ധുക്കളുടെ സഹായത്തോടെയാണു പരാതി നല്‍കിയത്. കോടതി ഓഫീസ് തുറക്കുന്നതിനായി എത്തിയപ്പോഴാണ് തനിക്കെതിരെ പ്രകൃതി വിരുദ്ധ പീഡനം വരെ നടത്തി എന്ന നിലയിലാണു പ്രതിക്കെതിരെ യുവതി ആരോപണം ഉന്നയിച്ചത് എന്നും റിപ്പോര്‍ട്ടുണ്ട്.
ആലുവ സി ഐ വിജയന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആറു മാസം മുമ്പാണ് കാലടി കോടതിയില്‍ നിന്ന് പ്രതി ആലുവ കോടതിയിലേക്ക് സ്ഥലം മാറി വന്നത്.