കോളജുകൾ അനുവദിച്ചത് കേന്ദ്രവിരുദ്ധമായി, എയ്ഡഡ് പദവി നൽകിയതിലും വ്യാപകമായ ക്രമക്കേടെന്ന് മന്ത്രിസഭാ ഉപസമിതി
കോളജുകൾക്ക് അനുമതി നൽകിയത് കേന്ദ്രവിരുദ്ധമായിട്ടാണെന്ന് മന്ത്രിസഭാ ഉപസമിതി വിലയിരുത്തി. യു ഡി എഫ് സർക്കാർ കോളജ് അനുവദിച്ചത് കേന്ദ്രത്തിന്റെ തീരുമാനത്തിന് വിരുദ്ധമായിട്ടാണെന്നും കോളജുകൾക്ക് എയ്ഡഡ് പദവി നൽകിയതിൽ ചട്ടലംഘനം നടന്നിട്ടുണെന്നും എ കെ ബാലൻ അധ
കോളജുകൾക്ക് അനുമതി നൽകിയത് കേന്ദ്രവിരുദ്ധമായിട്ടാണെന്ന് മന്ത്രിസഭാ ഉപസമിതി വിലയിരുത്തി. യു ഡി എഫ് സർക്കാർ കോളജ് അനുവദിച്ചത് കേന്ദ്രത്തിന്റെ തീരുമാനത്തിന് വിരുദ്ധമായിട്ടാണെന്നും കോളജുകൾക്ക് എയ്ഡഡ് പദവി നൽകിയതിൽ ചട്ടലംഘനം നടന്നിട്ടുണെന്നും എ കെ ബാലൻ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി വിലയിരുത്തി.
ബധിരമൂക കോളജുകൾ എയ്ഡഡ് ആക്കിയതിലും വലിയ തോതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും മന്ത്രിസഭാ ഉപസമിതി വിലയിരുത്തി. യു ഡി എഫ് സർക്കാരിന്റെ ഭരണകാലത്ത് വിദ്യാഭ്യാസ മേഖലയിലും വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ട്. അഞ്ചു വകുപ്പുകളിലെ പരിശോധനയാണ് സമിതി പൂർത്തിയാക്കിയിരിക്കുന്നത്.
വിവിധ സമുദായ വിഭാഗങ്ങള്‍ക്കും ഉപവിഭാഗങ്ങള്‍ക്കും 12 പുതിയ കോളജുകളാണ് അനുവദിച്ചത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കൃത്യമായ പഠനമോ പരിശോധനയോ നടത്താതെയാണ് അനുമതി നല്‍കിയതെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാല്‍, അര്‍ഹരായ സമുദായങ്ങള്‍ക്ക് പുതിയ കോളജ് അനുവദിക്കുകയെന്നത് യുഡിഎഫിന്റെ നയപരമായ തീരുമാനമാണെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.