Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ കാണാതെ കാവ്യയുടെ 50 നാളുകള്‍, അച്ഛനെ കുറിച്ച് ഓര്‍ത്ത് സങ്കടമടക്കാനാകാതെ മീനാക്ഷി !

പ്രതീക്ഷകള്‍ അവസാനിച്ചു; ദിലീപിനെ കാണാതെ കാവ്യയുടെ 50 നാളുകള്‍

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (16:46 IST)
കൊച്ചി യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പലരുടെയും സംസാരവിഷയം അതല്ല. കാവ്യയെ കല്യാണം കഴിച്ചതിന് ശേഷമുള്ള ദിലീപിന്റെ ആദ്യത്തെ ഓണം ജയിലിലായതാണ്. 
 
നടിയുടെ കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണം സംഘം പറഞ്ഞത് കണക്കിലെടുത്താണ് താരത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. കേസില്‍ എല്ലാം തീര്‍ന്നുവെന്ന് ആശ്വസിക്കുമ്പോഴായിരുന്നു പെട്ടന്ന് ദിലീപ് അകത്ത് പോകുന്നത്.   
 
ദിലീപിന്റെ അറസ്റ്റ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. അതിന് ശേഷം ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ദിലീപിനെ കണ്ടിട്ടില്ല. ദിലീപിന്റെ ഓരോ ജാമ്യാപേക്ഷയിലും ഏറെ പ്രതീക്ഷ വെച്ചയാളാണ് കാവ്യയും മകള്‍ മീനാക്ഷിയും. രണ്ട് റിമാന്‍ഡ് കാലം കഴിയുമ്പോള്‍ ദിലീപിന് ജാമ്യം കിട്ടുമെന്നായിരുന്നു എല്ലാവരും കാവ്യയെ പറഞ്ഞു വിശ്വസിപ്പിച്ചത്. 
 
സോഷ്യല്‍ മീഡിയയില്‍ ദിലീപിന് അനുകൂലമായി പ്രതികരിച്ചവരെ കാവ്യ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ചിരുന്നു. രാമന്‍പിള്ള അഭിഭാഷകനായി എത്തിയപ്പോള്‍ കാവ്യ ഏറെ പ്രതീക്ഷിച്ചു. നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹ മോചനക്കേസില്‍ എതിര്‍ഭാഗത്തിന്റെ വക്കീലായിരുന്നു രാമന്‍പിള്ള. അന്ന് തന്നെ ഈ അഭിഭാഷകന്റെ മികവ് കാവ്യ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ അന്നും ഫലമുണ്ടായില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: മാധ്യമങ്ങളെ കാണാനില്ല, നിയമസഭയിലേക്കും; രാഹുല്‍ അവധിയില്‍ പ്രവേശിക്കും

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

കുരുക്ക് മുറുകുന്നോ?, വേടനെതിരെ ഗവേഷണ വിദ്യാർഥിനിയുടെ പരാതി, പോലീസ് കേസെടുത്തു

എതിർശബ്ദങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നത് അനുവദിക്കരുത്, ഉമാ തോമസിന് പിന്തുണയുമായി സാന്ദ്ര തോമസ്

എ ഐയെ ട്രെയ്ൻ ചെയ്യാനായി ഡൗൺലോഡ് ചെയ്തത് 2000ത്തിലേറെ അശ്ലീല സിനിമകൾ, മെറ്റയ്ക്കെതിരെ കേസ്

അടുത്ത ലേഖനം
Show comments