ദിലീപിനെ കാണാൻ ചെന്നപ്പോൾ ഇങ്ങനൊരു പുലിവാൽ ആ സംവിധായകൻ ചിന്തിച്ചു കാണില്ല !
ദിലീപിനെ കാണാനെത്തിയതിന്റെ ദൃശ്യങ്ങൾ പകർത്തിയതിനു മാധ്യമ പ്രവർത്തകരോട് തട്ടിക്കയറി എബ്രിഡ് ഷൈൻ
നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിനെ മലയാള സിനിമാ മേഖലയിലെ പ്രമുഖർ സന്ദർശിച്ചു. സംവിധായകനും സുഹൃത്തുമായ നാദിർഷാ, അരുൺ ഗോപി, നടൻ സിദ്ദിഖ്, നടി കെ പി എ സി ലളിത തുടങ്ങിയവർ ദിലീപിനെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു.
വന്ന ദിവസം വീടിനു പുറത്ത്തടിച്ചു നിന്നവരോട് സംസാരിച്ചുവെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാൻ ദിലീപ് തയ്യാറായില്ല. അതേസമയം ദിലീപിനെ സന്ദർശിക്കാനെത്തിയ ദൃശ്യങ്ങൾ പകർത്തിയതിന് സംവിധായകൻ എബ്രിഡ് ഷൈൻ മാധ്യമങ്ങളോട് തട്ടിക്കയറി.
ദിലീപിന് ജാമ്യം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും അതുകൊണ്ടാണ് വീട്ടിലെത്തിയതെന്നും കെപിഎസി ലളിത മാധ്യമങ്ങളോട് പറഞ്ഞു.