Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുക്കുമോ ? ഏവരേയും അമ്പരപ്പിച്ച് ഇന്നസെന്റിന്റെ മറുപടി !

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2017 (16:08 IST)
നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന്  അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ തകര്‍പ്പന്‍ മറുപടി. വേണോ ? എന്നായിരുന്നു കഴിഞ്ഞ ദിവസം അങ്കമാലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ഇന്നസെന്റ് നല്‍കിയ മറുപടി.
 
ചോദിക്കാന്‍ മറ്റൊരു വേദിയില്ലാത്തതിനാലാണ് ഇപ്പോള്‍ ഈ ചോദ്യമുന്നയിച്ചതെന്ന് പറഞ്ഞപ്പോള്‍ അത് പറയാന്‍ വേറെ ആളുണ്ടെന്നും ഇന്നസെന്റ് മറുപടി നല്‍കി. മാത്രമല്ല, നിലവില്‍ എല്ലാ ചാനലുകള്‍ക്കും ആവശ്യത്തിന് സംഭവങ്ങളുണ്ട്. തീരെ ഗതി മുട്ടുമ്പോ തന്റടുത്തേയ്ക്ക് വരൂ..ഞാന്‍ തരാം.. എന്നും ഇന്നസെന്റ് പറഞ്ഞു.
 
അതേസമയം , നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കുമെന്ന് റിപ്പോര്‍ട്ട്. കുറ്റപത്രത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ ആലോചന നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. കേസന്വേഷണത്തില്‍ സുപ്രധാന നീക്കമാണ് അന്വേഷണസംഘം നടത്തുന്നത്. 
 
നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. നടിയെ ആക്രമിച്ച വ്യക്തിയും ആക്രമണം നടത്താന്‍ നിര്‍ദേശം നല്‍കിയ വ്യക്തിയും തമ്മില്‍ ഒരു വ്യതാസവുമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ അന്വേഷണസംഘം വ്യാഴാഴ്ച യോഗം ചേരുമെന്നും സൂചനയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Cabinet Decisions: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം 25ൽ നിന്ന് 21 ആയി കുറയ്ക്കാനൊരുങ്ങി ഡൽഹി

രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതായി സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ്

India- USA : ഒന്ന് പോടോ, ട്രംപിനെ വക വെയ്ക്കാതെ ഇന്ത്യ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചു

അടുത്ത ലേഖനം
Show comments