ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍
അപ്പുണ്ണി മുങ്ങി, ദിലീപ് ഇരട്ടി പണിയാകും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്തിരുന്ന നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍. സംഭവമായി ബന്ധപ്പെട്ട് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ ഇരിക്കുമ്പോഴാണ് അന്വേഷണ സംഘത്തെ വെട്ടിച്ച് ഇയാള്‍ മുങ്ങിയതെന്നാണ് സൂചന.
കേസില്‍ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. അപ്പുണ്ണിക്ക് നേരിട്ട് പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. അപ്പുണ്ണിയോട് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ ഇതുവരെ ഹാജറായിട്ടില്ല. തുടര്‍ന്ന് പൊലീസ് അപ്പുണ്ണിയുടെ ഏലൂരിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയതായാണ് സൂചന.