Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന്റെ മുഖ്യശത്രുക്കളില്‍ പിണറായിയും മമ്മൂട്ടിയും?! - പല്ലിശ്ശേരി വീണ്ടും

അറസ്റ്റ് ഒഴുവാക്കാന്‍ മമ്മൂട്ടി പതിനെട്ട് പണിയും നോക്കിയിരുന്നു, ശത്രുപട്ടികയില്‍ മെഗാസ്റ്റാറും മുഖ്യമന്തിയും? - പെല്ലിശ്ശേരി വീണ്ടും

ദിലീപിന്റെ മുഖ്യശത്രുക്കളില്‍ പിണറായിയും മമ്മൂട്ടിയും?! - പല്ലിശ്ശേരി വീണ്ടും
, ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (13:58 IST)
ജയിലില്‍ നിന്നും തിരിച്ചെത്തിയാല്‍ തന്നെ അകത്താന്‍ കുട്ടുനിന്ന പ്രമുഖരോട് പ്രതികാരം വീട്ടാന്‍ തയ്യാറെടുക്കുകയാണ് ദിലീപെന്ന് പല്ലിശ്ശേരി. ദിലീപിന്റെ ശത്രുപട്ടികയിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും മുഖ്യമന്ത്രി പിണറായി വിജയനെന്നും പല്ലിശ്ശേരി വ്യക്തമാക്കുന്നുണ്ട്. തന്റെ അഭ്രലോകം പംക്തിയിലാണ് പല്ലിശ്ശേരി ഇക്കാര്യങ്ങളൊക്കെ വിശദീകരിക്കുന്നത്.   
 
സിനിമാലോകത്തെ തന്നെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു പല്ലിശ്ശേരി എഴുതിക്കൊണ്ടിരുന്നത്. പ്രധാനമായും ദിലീപിനെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു സിനിമ മംഗളത്തിലലെ അഭ്രലോകം എന്ന പംക്തിയില്‍ പല്ലിശ്ശേരി എഴുതിയിരുന്നത്.  ഇപ്പോള്‍ 451 ആം അധ്യായത്തില്‍ പുറത്തുവന്ന ലേഖനത്തിലും ദിലീപിനെ കുറിച്ച് തന്നെയാണ് പല്ലിശ്ശേരി എഴുതിയിരിക്കുന്നത്. 
 
തന്നെ വിളിച്ച ഒരാളാണ് ഇക്കാര്യങ്ങളെല്ലാം പറഞ്ഞതെന്ന രീതിയിലാണ് പല്ലിശ്ശേരി ഇതെല്ലാം എഴുതിയിരിക്കുന്നത്. മമ്മൂട്ടിയുടെ പേര് പറഞ്ഞപ്പോള്‍ ‘മമ്മൂട്ടി ദിലീപിനെ സഹായിക്കുകയല്ലേ ചെയ്തത്‘ എന്ന് താന്‍ ചോദിച്ചുവെന്നും പല്ലിശ്ശേരി എഴുതുന്നു. എന്നാല്‍ വിളിച്ചത് ആരാണെന്നോ എവിടെ നിന്നാണെന്നോ വ്യക്തമല്ല. 
 
മമ്മൂട്ടി തുടക്കം മുതല്‍ കൂടെ നിന്നു എന്നത് സത്യമാണ്. എന്നാല്‍ അതിന് ശേഷം കാര്യങ്ങള്‍ മാറി മറിഞ്ഞു. ചാനല്‍ ചെയര്‍മാന്‍ എന്ന നിലയിലും ജാതിക്കളിയിലും ആണ് ആ മാറ്റം ഉണ്ടായതെന്ന് പല്ലിശ്ശേരി ലേഖനത്തില്‍ വ്യക്തമാക്കുന്നു. ദിലീപിനെ ആദ്യം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാല്‍ അടുത്ത ദിവസം നടക്കാനിരിക്കുന്ന അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ ദിലീപ് ഉണ്ടാകണമെന്നത് നിര്‍ബന്ധമായിരുന്നു. അതിനാലാണ് അറസ്റ്റ് രണ്ട് ദിവസത്തേക്ക് മാറ്റിയതെന്നും ലേഖനത്തില്‍ പറയുന്നു.  
 
webdunia
അറസ്റ്റ് ഒഴിവാക്കാന്‍ ദിലീപ് മമ്മൂട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് പല്ലിശ്ശേരി പറയുന്നു. താന്‍ ചെയ്യുന്നത് നീതിയല്ല എന്ന് അറിഞ്ഞിട്ടും ദിലീപിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ മമ്മൂട്ടിക്ക് ഇടപെടേണ്ടി വന്നു. മുഖ്യമന്ത്രിയെ നേരിട്ട് കിട്ടാതിരുന്നപ്പോള്‍ ജോണ്‍ ബ്രിട്ടാസ് വഴിയാണ് ഇത് സാധ്യമാക്കിയത് എന്നും പല്ലിശ്ശേരി പറയുന്നുണ്ട്.
 
എന്നാല്‍, കേസിലെ സത്യാവസ്ഥകള്‍ മനസ്സിലാക്കിയ മുഖ്യമന്ത്രി സത്യസന്ധമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു എന്നാണ് പല്ലിശ്ശേരി പറയുന്നത്. മധ്യസ്ഥത്തിന് ആരും തന്നെ സമീപിക്കരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അതില്‍ എല്ലാം വ്യക്തമായിരുന്നു എന്നും പല്ലിശ്ശേരി പറയുന്നുണ്ട്.
 
ഇപ്പോള്‍ മറ്റ് പലരേയും പോലെ മുഖ്യമന്ത്രിയും മമ്മൂട്ടിയും ജയിലില്‍ കിടക്കുന്ന വിഐപിയുടെ ശത്രുവായി എന്നാണ് പല്ലിശ്ശേരി പറയുന്നത്. എന്ത് വിലകൊടുത്തും കേസില്‍ നിന്നും 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂട്ടുകാരന്‍ മരണത്തിലേക്ക് മുങ്ങിത്താഴുന്നതറിയാതെ സുഹൃത്തുക്കള്‍ സെല്‍‌ഫി എടുത്തു!