Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപ് ആരാധകര്‍ക്ക് സന്തോഷം പകര്‍ന്ന് ഹൈക്കോടതിയുടെ വാക്കുകള്‍

ഹൈക്കോടതിയുടെ ആ വാക്കുകള്‍ ദിലീപ് ആരാധകരെ ആവേശത്തിലാക്കി

ദിലീപ് ആരാധകര്‍ക്ക് സന്തോഷം പകര്‍ന്ന് ഹൈക്കോടതിയുടെ വാക്കുകള്‍
കൊച്ചി , വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (12:04 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം അവസാനിക്കാന്‍ ഇനി രണ്ടാഴ്ച സമയം മാത്രമേ ബാക്കിയുള്ളൂ. ഈ രണ്ടാഴ്ചയ്ക്കിടെ കേസില്‍ എന്തൊക്കെ വഴിത്തിരിവുകള്‍ സംഭവിക്കുമെന്ന് പറയാനാവില്ല. 
 
ഇന്നലെ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. അന്വേഷണത്തിന്റെ വിശ്വാസ്യതയെയും പൊലീസിന്റെ ഉദ്ദേശശുദ്ധിയേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് ഹൈക്കോടതി വിമര്‍ശനം
 
ദിലീപ് ആരാധകര്‍ക്ക് സന്തോഷം പകരുന്നതാണ് ഹൈക്കോടതിയുടെ വാക്കുകള്‍. പൊലീസ് അന്വേഷണ അനന്തമായി നീളുകയാണോ എന്ന് ചോദിച്ച കോടതി സിനിമാ തിരക്കഥ പോലെയാണോ അന്വേഷണമെന്നും വിമര്‍ശിച്ചു വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടിയാണോ ചോദ്യം ചെയ്യലുകള്‍ എന്നും ഹൈക്കോടതി ചോദിക്കുകയുണ്ടായി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് വധഭീഷണി; മനുഷ്യ വിസര്‍ജ്ജനം തപാലില്‍ എത്തിയെന്ന് ജോസഫൈന്‍