Webdunia - Bharat's app for daily news and videos

Install App

ദുബായ് പെണ്‍വാണിഭം: അനുസരിക്കാത്തവരെ മരുഭൂമിയില്‍ കുഴിച്ചുമൂടാന്‍ ശ്രമം

ദുബായ് പെണ്‍‌വാണിഭം: അനുസരിക്കാത്തവരെ കുഴിച്ചുമൂടാന്‍ ശ്രമം

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (07:33 IST)
ദുബായ് പെണ്‍വാണിഭ റാക്കറ്റിന്റെ നിര്‍ദേശങ്ങൾക്ക് വഴങ്ങാത്ത പെണ്‍കുട്ടികളെ മരുഭൂമിയില്‍ കുഴിച്ചുമൂടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. പെൺവാണിഭ സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് പുറത്തുവന്ന പൂവത്തൂര്‍ സ്വദേശിയായ യുവതിയാണ് ഈ രഹസ്യമൊഴി പൊലീസിന് നൽകിയത്.
 
വീട്ടുജോലി വാഗ്ദാനം ചെയ്താണ് മനുഷ്യക്കടത്തു സംഘം തന്നെ വലയിലാക്കിയത്. തുടര്‍ന്ന് ഇവര്‍ എന്നെ പെൺവാണിഭ സംഘത്തിന് കൈമാറി. പെൺവാണിഭത്തിനാണെന്നു മനസ്സിലായതോടെ ഞാന്‍ വഴങ്ങിയില്ല. മൂന്നു ദിവസം ഭക്ഷണം തരാതെ മുറിയില്‍ അടച്ചിട്ടെങ്കിലും തയാറായില്ല. 
 
അവർ മുറിയിലേക്കു കടത്തിവിട്ട ഇടപാടുകാരന്റെ കാലുപിടിച്ച് അപേക്ഷിച്ചപ്പോൾ അയാള്‍ ഉപദ്രവിക്കാതെ പുറത്തുപോയിയെന്നും യുവതി പറഞ്ഞു. പിന്നീട് മരണ ഭയത്താല്‍ അവരുടെ താൽപര്യങ്ങൾക്കു വഴങ്ങേണ്ടി വന്നതായും യുവതി വ്യക്തമാക്കി.  
 
അതേസമയം ദുബായ് കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന പെണ്‍‌വാണിഭ സംഘത്തിലെ കണ്ണിയായ മലയാളി വീട്ടമ്മ അറസ്റ്റിലായിരുന്നു‍. പുനലൂര്‍ സ്വദേശിനി ശാന്തയാണ്‌ അറസ്റ്റിലായത്. പെ‌ണ്‍‌വാണിഭ സംഘങ്ങള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കുന്ന കേരളത്തിലെ ഏജന്റാണ് ശാന്ത. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏറ്റവും കൂടുതല്‍ മദ്യം കുടിച്ചു തീര്‍ത്തത് കൊല്ലം ജില്ല, ആറ് ഔട്ട്‌ലെറ്റുകള്‍ ഒരുകോടി രൂപയ്ക്ക് മുകളില്‍ മദ്യം വിറ്റു

സംസ്ഥാനത്ത് റെക്കോർഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം

രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം: മാതാവ് കൂട്ടുനിന്നെന്ന് കുറ്റപത്രം, അമ്മാവനും പ്രതി

പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന, സ്‌കൂളുകളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി

മലയാളികള്‍ക്ക് ഓണസമ്മാനം; വന്ദേ ഭാരത് ട്രെയിനിന് കൂടുതല്‍ കോച്ചുകള്‍

അടുത്ത ലേഖനം
Show comments