'നടക്കുന്നത് സൂപ്പര്‍ പിആര്‍ഒ വര്‍ക്ക്, ഇത് പാവപ്പെട്ട പെണ്‍കുട്ടിയെ ഒറ്റപെടുത്താന്‍': പി ടി തോമസ്
നടിയെ ആക്രമിച്ച കേസ് ബലാത്സംഗശ്രമം മാത്രമായി ഒതുക്കാന്‍ നോക്കുന്നു: പി ടി തോമസ്
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച് കേസില്‍ സൂപ്പര്‍ പിആര്‍ഒ വര്‍ക്ക് നടക്കുന്നതായി പി ടി തോമസ് എംഎല്‍എ. അതുകൊണ്ടാണ് ഭരണപക്ഷ എംഎല്‍എയായ ഗണേഷ്‌കുമാര്‍ അടക്കമുള്ളവര്‍ ജയിലില്‍ പോവുകയും പരസ്യ പിന്തുണ ദിലീപിന് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
പിആര്‍ഒ വര്‍ക്കിന്റെ ഭാഗമായാണ് പിന്‍ വാങ്ങിയവര്‍ പോലും തിരിച്ച് വന്ന് ദിലീപിന് പിന്തുണ നല്‍കുന്നത്. അത് പാവപ്പെട്ട പെണ്‍കുട്ടിയെ ഒറ്റപെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു. നടിയുടെ കേസ് ബലാത്സംഗ ശ്രമം മാത്രമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
സെബാസ്റ്റിയന്‍ പോളിനെ പോലുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ പ്രസ്താവന കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചെന്നും സൂപ്പര്‍ പിഅര്‍ഒ വര്‍ക്കിന്റെ അവസാന ഇരയാണ് സെബാസ്റ്റ്യന്‍ പോളെന്നും അദ്ദേഹം ആരോപിച്ചു.