നടി ആക്രമിക്കപ്പെട്ടതിന് തെളിവുകളില്ല! അപ്പോള്‍ ദിലീപിന്റെ അറസ്റ്റ് എന്തിനുവേണ്ടിയായിരുന്നു? - പ്രമുഖന്റെ വാക്കുകള്‍ വൈറലാകുന്നു
ആക്രമിക്കപ്പെട്ടതിന്റെ പിറ്റേ ദിവസം നടി അഭിനയിക്കാന്‍ പോയി!
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ വിവാദ പരാമര്‍ശവുമായി പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്ജ് രംഗത്ത്. ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് തന്നെ നടി അഭിനയിക്കാന്‍ എത്തിയത് സംശയം ചെലുപ്പിക്കുന്നുവെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും പി സി ജോര്‍ജ്ജ് പറയുന്നു.
നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവത്തോടു പി സി ജോര്‍ജ്ജ് പ്രതികരിച്ചു. നടിയെ ആക്രമിച്ച സംഭവത്തില്‍ പൊലീസിന് ഇതുവരെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ദിലീപിനെതിരെ നടക്കുന്ന ഗൂഢാലോചനയാണിതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ഇതാദ്യമായിട്ടല്ല പി സി ജോര്‍ജ്ജ് ദിലീപിന് അനുകൂലമായി സംസാരിക്കുന്നത്.
ഇപ്പോൾ നടക്കുന്നത് പുരുഷ പീഡനമാണെന്നാണ് പിസി ജോർജ് പറയുന്നത്. കേസില്‍ മൊഴി നല്‍കാനോ തെളിവ് നല്‍കാനോ താന്‍ എങ്ങും പോകില്ല. തന്റെ മുറിയില്‍ വന്നാല്‍ താന്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ പറയുമെന്നും വ്യക്തമാക്കി. ദിലീപ് അറസ്റ്റിലായതു മുതല്‍ അദ്ദേഹത്തിന് പിന്തുണയുമായി എത്തിയ ആളാണ് പി സി ജോര്‍ജ്ജ്.
ആക്രമിക്കപ്പെട്ടു എന്ന് പറയുന്നതിന്റെ അടുത്ത ദിവസം തന്നെ നടി അഭിനയിക്കാനെത്തി എന്നാണ് പിസി ജോർജ് പറയുന്നത്. ആക്രമിക്കപ്പെട്ടുവെങ്കിൽ ഇതിന് കഴിയില്ലെന്നാണ് ജോർജ് പറഞ്ഞു വരുന്നത്. ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നാണ് പിസി ജോർജ് നേരത്തെ ആരോപിച്ചിരുന്നത്.