Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാദിര്‍ഷ ആദ്യം നല്‍കിയ മൊഴിയിൽ പൊരുത്തക്കേടുകള്‍ ?; റൂറൽ എസ്പി പറയുന്നു

നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ട സാഹചര്യമാണുള്ളതെന്ന് ആലുവ റൂറൽ എസ്പി എ.വി. ജോർജ്.

dileep arrest
കൊച്ചി , വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (15:51 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ട സാഹചര്യമാണുള്ളതെന്ന് ആലുവ റൂറൽ എസ്പി എ.വി. ജോർജ്. നാദിര്‍ഷ ആദ്യം നല്‍കിയ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടോ എന്ന കാര്യം തല്‍കാലം വെളിപ്പെടുത്താന്‍ കഴിയില്ല. അറസ്റ്റ് ചെയ്യുമെന്ന കാര്യം പറഞ്ഞ് ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എസ്പി വ്യക്തമാക്കി. 
 
അതേസമയം, നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കി. തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച നാദിര്‍ഷ അറസ്റ്റ് ഒഴിവാക്കാന്‍ ആവശ്യമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. നാദിര്‍ഷയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ചയാണ് പരിഗണിക്കുക.
 
കേസ് അന്വേഷണവുമായി ഇതുവരെ എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ടെന്നും മുമ്പ് പലതവണ ചോദ്യം ചെയ്തതാണെന്നും നാദിര്‍ഷ ജാമ്യഹര്‍ജിയില്‍ പറയുന്നു. അതേസമയം, നെഞ്ചുവേദനയെ തുടര്‍ന്ന് നാദിര്‍ഷ ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ മണിക്കൂറുകള്‍ക്ക് ശേഷം നാദിര്‍ഷ ഒളിവില്‍ പോയി; സഹായമൊരുക്കിയത് ദിലീപിന്റെ സുഹൃത്ത്