Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം; പ്രതിഷേധത്തിന് കാരണം സുധാകരനും കിഫ്ബിയും, പ്രതിപക്ഷത്തിന്റെ അവകാശം സംരക്ഷിക്കണമെന്ന് ചെന്നിത്തല

സുധാകരനും കിഫ്ബിയും പിന്നെ പ്രതിപക്ഷവും

നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം; പ്രതിഷേധത്തിന് കാരണം സുധാകരനും കിഫ്ബിയും, പ്രതിപക്ഷത്തിന്റെ അവകാശം സംരക്ഷിക്കണമെന്ന് ചെന്നിത്തല
, ചൊവ്വ, 9 മെയ് 2017 (10:39 IST)
ധനമന്ത്രി തോമസ് ഐസക്കിന്റെ സ്വപ്‌നപദ്ധതിയായ കിഫ്ബിക്കെതിരെ മന്ത്രി സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ഡി സതീശന്‍ എംഎല്‍എ അടിയന്തര പ്രമേയ നോട്ടീസ് നൽകി. 
 
എന്നാൽ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. മന്ത്രി നേരത്തേ അതിന് വിശദീകരണം നല്‍കിയതാണെന്നും വിഷയം അടിയന്തര പ്രാധാന്യമുളളതല്ലെന്നും വ്യക്തമാക്കിയാണ് 
നോട്ടീസ് തള്ളിയത്. കാലിക പ്രസക്തമല്ലാത്ത വിഷയം സഭയില്‍ ഉന്നയിക്കാന്‍ പാടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
 
അടിയന്തര നോട്ടീസിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും ബഹളം വെക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ അവകാശം സ്പീക്കര്‍ സംരക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. 
 
ആലപ്പുഴയില്‍ ടാക്സ് കണ്‍സല്‍റ്റന്റ്സ് അസോസിയേഷന്‍ കേരള സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ധനവകുപ്പിനെ കടുത്ത ഭാഷയില്‍ സുധാകരന്‍ കഴിഞ്ഞദിവസം വിമര്‍ശിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂ​ട്ട​ബ​ലാ​ത്സം​ഗ​വും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ന​ഷ്​​ട​വും തീ​ർ​ത്ത വേ​ദ​നയിൽ ബിൽക്കീസ് ബാനു പറഞ്ഞു - 'മകളെ അഭിഭാഷയാക്കണം'