പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു ; പ്രമുഖ ചാനലിലെ അവതാരകനായ ഡോക്ടര്‍ക്കെതിരെ കേസ്

പ്രമുഖ ചാനലിലെ അവതാരകനായ ഡോക്ടര്‍ക്കെതിരെ പീഡനത്തിന് കേസ്

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (11:59 IST)
ടിവി പരിപാടികളിലെ സജീവ സാന്നിധ്യമായ ഡോകെ ഗിരീഷിനെതിരെ പീഡനത്തിന് കേസെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഗിരീഷ്. പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന്  പോക്‌സോ ആക്ട് 7, 8 വകുപ്പുപ്രകാരമാണ് കേസ്.
 
സംഭവം നടന്ന് എട്ടുദിവസമായിട്ടും തുടര്‍ നടപടിയുണ്ടായില്ലെന്നാരോപിച്ച് രക്ഷിതാക്കള്‍ മുഖ്യമന്ത്രി, ഡിജിപി, കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. പഠനവൈകല്യമുണ്ടെന്ന സംശയത്തില്‍ ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തിയ കുട്ടിയുടെ മാതാവാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. 
 
ആഗസ്ത് 14ലിന് വൈകുന്നേരം 6.45ന് ആദ്യം മാതാപിതാക്കളോട് സംസാരിച്ച ശേഷം കുട്ടിയെ ഒറ്റയ്ക്ക് അകത്തുവിളിച്ചു. 20 മിനിട്ടുകള്‍ക്ക് ശേഷം പുറത്തിറങ്ങിയ മകനില്‍ കയറിപ്പോയപ്പോഴുള്ള പ്രസന്നത കണ്ടില്ല. ഇതേ തുടര്‍ന്ന് സംസാരിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പറഞ്ഞത്. 
 
ബോക്‌സ് പോലുള്ള പസില്‍ കൊടുത്ത ശേഷം ഡോക്ടര്‍ പല പ്രാവശ്യം ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുകൊണ്ടിരിക്കുകയും ചെയ്‌തെന്ന് മകന്‍ പറഞ്ഞതായാണ് പരാതിയിലുണ്ട്. തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ ഹെല്‍പ്പ്‌ലൈനില്‍ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

അടുത്ത ലേഖനം
Show comments