പള്‍സര്‍ സുനിക്ക് കിട്ടുന്ന സുഖം ദിലീപിന് കിട്ടില്ല: ആഞ്ഞടിച്ച് വീണ്ടും സെബാസ്റ്റ്യന്‍ പോള്‍

ദിലീപിനു വേണ്ടിയുള്ള വാദങ്ങള്‍

Webdunia
ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (11:52 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അഴിമുഖത്തോട് വ്യക്തമാക്കി. ലേഖനം വിവാദമായതോടെ ഇതുസംബന്ധിച്ച് അഴിമുഖം പ്രതിനിധി അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലാണ് തന്റെ നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
 
തനിക്ക് ദിലീപുമായി ഒരു ബന്ധവും ഇല്ല എന്ന് സെബാസ്റ്റ്യന്‍ പോള്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. ബലാത്സംഗത്തിന്റെ ചേതോവികാരമെന്തെന്നും അദ്ദേഹം പറയുന്നുണ്ട്. ചരിത്രാതീതകാലം മുതല്‍ റേപ്പ് എന്തിന് വേണ്ടി നടത്തുന്നു എന്ന് ചോദിച്ചാല്‍, അതിന് ലൈംഗികമായ ഒരു കാരണം തന്നെയാണ് എന്നാണ് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നത്.
 
സാധാരണ ഗതിയില്‍ ലൈംഗിക സംതൃപ്തി കിട്ടാന്‍ വേണ്ടി പുരുഷന്‍ ചെയ്യുന്ന കാര്യമാണ് ബലാത്സംഗം എന്ന് ലളിതമായി പറയുകയാണ് അദ്ദേഹം. റേപ്പ് ക്വട്ടേഷന്‍ ഒരു വിചിത്ര സംഭവമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. മറ്റൊരാള്‍ കൃത്യം നടത്തിയാല്‍ അതിന്റെ സന്തോഷം തനിക്കുണ്ടാവുക എന്നത് വിചിത്രമായ സംഗതിയാണെന്ന് സെബാസ്റ്റിയന്‍ പോള്‍ പറയുന്നു.
 
'പച്ചയായി പറഞ്ഞാല്‍, പള്‍സര്‍ സുനിക്ക് കിട്ടുന്ന സുഖം, അത് ദിലീപിന് കിട്ടില്ല' നിയമജ്ഞനും മുന്‍ എംപിയും ഒക്കെയായ സെബാസ്റ്റ്യന്‍ പോളിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.  താന്‍ പറഞ്ഞതില്‍ സ്ത്രീ വിരുദ്ധതയോ ഇരയെ മറന്നുകൊണ്ട് പ്രതിയെ സഹായിക്കുന്ന നിലപാടോ ഇല്ലെന്നാണ് സെബാസ്റ്റിയന്‍ പോള്‍ പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments