പാസ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ ഇനി മുതല്‍ എക്സൈസിന്റെ വെരിഫിക്കേഷനും; മയക്കുമരുന്നുകേസുകളുടെ പശ്ചാത്തലത്തില്‍ പുതിയ തീരുമാനവുമായി സര്‍ക്കാര്‍
പാസ്പോര്‍ട്ട് ലഭിക്കാന്‍ എക്സൈസിന്റെ വെരിഫിക്കേഷനും
പാസ്പോര്‍ട്ട് അപേക്ഷകര്‍ക്ക് ഇനി മുതല്‍ പൊലീസ് വെരിഫിക്കേഷന് കൂടാതെ എക്സൈസ് വകുപ്പിന്റെ വെരിഫിക്കേഷനും. മയക്കുമരുന്ന്, അബ്കാരി കേസുകള്‍ ഉണ്ടോയെന്ന് പരിശോധിച്ചതിനു ശേഷമായിരിക്കും ഇനി മുതല്‍ പാസ്പോര്‍ട്ട് നല്‍കുക. പൊലീസ് തന്നെയായിരിക്കും ഈ വെരിഫിക്കേഷനും നടത്തുക.
നിലവില്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന വേളയില്‍ പൊലീസ് കേസുകളുണ്ടോയെന്ന് മാത്രമായിരുന്നു പരിശോധിച്ചിരുന്നത്. എന്നാല്‍ നിലവില്‍ മയക്കുമരുന്ന് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് എക്സൈസിന്റെ പരിശോധനകൂടി നിര്‍ബന്ധമാക്കിയത്.