Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിണറായിയോടൊപ്പം പീഡനവീരൻ ആൾദൈവം ? വീണ്ടും പാളിപ്പോയ ഫോട്ടോഷോപ്പ് തന്ത്രം - സംഘികളെ പൊളിച്ചടക്കി സോഷ്യൽ മീഡിയ

പിണറായിക്കെതിരായ സംഘികളുടെ വ്യാജപ്രചരണം പൊളിച്ചടുക്കിയത് സോഷ്യല്‍ മീഡിയ

ram rahim singh
, ഞായര്‍, 27 ഓഗസ്റ്റ് 2017 (17:38 IST)
ഉത്തരേന്ത്യയിലെ ആള്‍ദൈവം ഗുര്‍മീത് റാം റഹമിന്റെ പേരില്‍ കലാപങ്ങള്‍ തുടരുമ്പോള്‍ വ്യാജ ചിത്രങ്ങളുമായി പ്രചരണം നടത്തി സംഘപരിവാര്‍ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെയും ഗുര്‍മീതിനെയും ഒരുമിച്ചുചേര്‍ത്തുള്ള ചിത്രങ്ങളാണ് സംഘപരിവാര്‍ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നത്. 
 
ഉമ്മന്‍ ചാണ്ടിയും ഗുര്‍മീതുമായി ഇരിക്കുന്ന ചിത്രത്തില്‍ ഉമ്മന്‍ചാണ്ടിയെ വെട്ടിമാറ്റിയ ശേഷമാണ് പിണറായിയെ ചേര്‍ത്തുവെച്ചുള്ള സംഘികളുടെ ഈ ഫോട്ടോഷോപ്പ് നാടകം. പക്ഷേ അവിടെയും പണി പാളിയെന്നതാണ് വസ്തുത. 2015ല്‍ ദേശീയ ഗെയിംസിന് ഹരിയാന ടീമിന്റെ ക്ഷണം സ്വീകരിച്ചെത്തിയ ഗുര്‍മീത് ഉമ്മന്‍ചാണ്ടിയുമായി വേദി പങ്കിട്ടിരുന്നു. അന്നത്തെ ചിത്രമാണ് ഇപ്പോള്‍ സംഘികള്‍ ദുരുപയോഗം ചെയ്തത്. 
 
ഉമ്മന്‍ചാണ്ടിയുടെ സ്ഥാനത്ത് പിണറായി വിജയനെ വെട്ടി ഒട്ടിച്ചായിരുന്നു പണി. എന്നാല്‍ പിണറായിയുടെ തല മാത്രമാണ് ഉമ്മന്‍ചാണ്ടിയുടെ ഉടലില്‍ കയറിയത്. പക്ഷേ ഉമ്മന്‍ചാണ്ടിയുടെ കയ്യിലെ വിവാഹ മോതിരം ഫോട്ടോഷോപ്പുകാര്‍ ശ്രദ്ധിച്ചില്ല. അത് മാത്രമല്ല പിണറായിയുടെ തലയ്ക്ക് പിറകെ ഉമ്മന്‍ചാണ്ടിയുടെ കുറച്ച് മുടിയും നരച്ച് കിടക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയം മാങ്ങാനത്ത് വെട്ടിനുറുക്കിയ നിലയില്‍ അജ്ഞാത മൃതദേഹം