പിണറായി ഇരട്ടച്ചങ്കനല്ല... വെറും ഓട്ടമുക്കാൽ; നാണവും മാനവും ഉണ്ടെങ്കിൽ പിണറായിയും രാജിവെക്കണം!
പിണറായി വിജയൻ രാജിവെയ്ക്കണം!
ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായൽകൈയ്യേറ്റ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഹൈക്കോടതി പരാമർശമുണ്ടായിട്ടും തോമസ് ചാണ്ടിയെ മുഖ്യമന്ത്രിയെ തോമസ് ചാണ്ടി ന്യായീകരിക്കുന്നുവെന്നാണ് സുരേന്ദ്രന്റെ ആരോപണം.
ഹൈക്കോടതിയുടെ ഈ അടി യഥാര്‍ഥത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്താണ് കിട്ടിയതെന്നും കെ.സുരേന്ദ്രന് പറഞ്ഞു. പണച്ചാക്കുകളുടെ മുന്നില്‍ മുട്ടുവിറക്കുന്ന പിണറായി വിജയന് ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും മാനവും അഭിമാനവും ഉണ്ടെങ്കിൽ പിണറായി വിജയനും രാജിവെയ്ക്കണമെന്ന് സുരേന്ദ്രൻ പറയുന്നു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്: