Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടതിവിധിയിൽ വിമർശനമുണ്ടെങ്കിൽ രാജി, 90 ശതമാനം പ്രശനങ്ങളും പരിഹരിക്കപ്പെട്ടു: തീരുമാനം ഇന്നറിയിക്കുമെന്ന് തോമസ് ചാണ്ടി

തോമസ് ചാണ്ടി രാജി വെയ്ക്കുമോ?

കോടതിവിധിയിൽ വിമർശനമുണ്ടെങ്കിൽ രാജി, 90 ശതമാനം പ്രശനങ്ങളും പരിഹരിക്കപ്പെട്ടു: തീരുമാനം ഇന്നറിയിക്കുമെന്ന് തോമസ് ചാണ്ടി
, ബുധന്‍, 15 നവം‌ബര്‍ 2017 (07:21 IST)
കായല്‍ കൈയേറ്റ ആരോപണത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തി. അതേസമയം, കോടതിവിധിയിൽ പ്രതികരണവുമായി മന്ത്രി രംഗത്തെത്തി. കോടതി വിധിയില്‍ വിമര്‍ശനമുണ്ടെങ്കിൽ മാത്രമേ രാജിവയ്ക്കുകയുള്ളുവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 
 
കോടതിയുടെ പരാമര്‍ശങ്ങള്‍ ഉണ്ടായതിന്റെ പേരില്‍ രാജി വെക്കേണ്ട ആവശ്യമില്ല. കോടതിവിധിയുടെ പകര്‍പ്പ് ലഭിച്ചശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. വിധിയോടെ തനിക്കുണ്ടായിരുന്ന 90 ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു. തനിക്കെതിരായ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ലേക് പാലസ് റിസോര്‍ട്ട് കേസില്‍ മുന്‍കലക്ടറുടെ കണ്ടെത്തലുകള്‍ കോടതി ശരിവച്ചെന്നും ചാണ്ടി പറഞ്ഞു.
 
അതേസമയം, ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ​ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രി സുപ്രിംകോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
 
ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഡിവിഷൻ ബെഞ്ച് തള്ളിയ സാഹചര്യത്തിലാണ് തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ജസ്റ്റിസുമാരായ പിഎന്‍ രവീന്ദ്രനും ദേവന്‍ രാമചന്ദ്രനും അടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്. രണ്ട് ജഡ്ജിമാരും പ്രത്യേകം വിധി പ്രസ്താവങ്ങളാണ് നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൈക്കോടതിയിലെ തിരിച്ചടി; തോ​മ​സ് ചാ​ണ്ടി സു​പ്രീംകോ​ട​തി​യി​ലേ​ക്ക്