Webdunia - Bharat's app for daily news and videos

Install App

പിണറായി കളിക്കുന്നത് നാലാംകിട രാഷ്ട്രീയം: എ കെ ആന്റണി

രാഷ്ട്രീയ ഉദ്ദേശത്തോടു കൂടി നീങ്ങിയത് ശരിയായ നടപടി അല്ല: എ കെ ആന്റണി

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2017 (14:43 IST)
കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ കേസിൽ സോളാർ കമ്മീഷന്റെ റിപ്പോർട്ടിൽ ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ഉത്തരവിട്ടുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാവ് എ കെ ആന്റണി രംഗത്ത്.
 
സോളാർ കേസിൽ പിണറായി വിജയൻ നടത്തിയ വാര്‍ത്താസമ്മേളനം നാലാംകിട രാഷ്ട്രീയക്കാരുടെ നടപടിയാണെന്ന് ആന്റണി വ്യക്തമാക്കി. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ നടത്തിയ വാര്‍ത്താസമ്മേളനം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണെന്നും ആന്റണി പറഞ്ഞു.
 
കമ്മീഷന്‍ റിപ്പോര്‍ട്ട് കണ്ടാല്‍ മാത്രമേ പ്രതികരണത്തിന് സാധിക്കുകയുള്ളൂ. വേങ്ങരയിലെ പോളിങ് ആരംഭിച്ചപ്പോള്‍ തന്നെ മന്ത്രിസഭ കൂടി രാഷ്ട്രീയ ഉദ്ദേശ്യത്തോടുകൂടി നീങ്ങിയത് ശരിയായ പ്രവണതയല്ല.  റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ നടപടികളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

NimishaPriya: നിമിഷപ്രിയയുടെ മോചനം; കോടികളുടെ പണപ്പിരിവ് വൻ തട്ടിപ്പോ? സംശയമുയർത്തി കേന്ദ്രം

ചെവി മുറിച്ച നിലയില്‍, കവര്‍ന്നത് 12 പവന്‍; ശാന്തയുടെ കൊലപാതകത്തിൽ പ്രതി ഒളിവിൽ

സതീശനെ വെട്ടാന്‍ ഗ്രൂപ്പ് കളി; ചെന്നിത്തലയും സുധാകരനും ഒറ്റക്കെട്ട്, എഐസിസിക്കും അതൃപ്തി

Rahul Mankoottathil: രാഹുല്‍ പദവിയില്‍ തുടരുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും; രാജി വെച്ചേക്കും?

Rahul Mamkootathil: 'പരാതിയുണ്ടോ, പിന്നെ എന്തിനു രാജി'; നേതാക്കളെ തള്ളി രാഹുല്‍ മാങ്കൂട്ടത്തില്‍

അടുത്ത ലേഖനം
Show comments