ഒറ്റ രാത്രികൊണ്ട് അമിത് ഷായ്‌ക്ക് നാടുവിടേണ്ടി വന്നു; ജനരക്ഷായാത്രയേയും ബിജെപിയേയും പരിഹസിച്ച് മുഖ്യമന്ത്രി
ഒറ്റ രാത്രികൊണ്ട് അമിത് ഷായ്‌ക്ക് നാടുവിടേണ്ടി വന്നു; ജനരക്ഷായാത്രയേയും ബിജെപിയേയും പരിഹസിച്ച് മുഖ്യമന്ത്രി
ബിജെപി നേതൃത്വത്തെയും ജനരക്ഷായാത്രയേയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ഉയർത്തുന്ന ഏത് വെല്ലുവിളി നേരിടാനും കേരളം സജ്ജമാണ്. കേരളത്തെ അപകീർത്തിപ്പെടുത്താൻ ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നേരിട്ട് എത്തുകയായിരുന്നു. നുണപ്രചാരണങ്ങളിലൂടെ സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നുണപ്രചാരണം നടത്താന്‍ ഈ നാട്ടിൽ ഇല്ലാത്ത പടയെ ബിജെപി നേതൃത്വം ഇറക്കുമതി ചെയ്‌തു. കേരളത്തെ അപമാനിക്കുകയായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍, കേരളത്തിന്റെ ഉൾക്കാമ്പ് എന്താണെന്ന് അമിത് ഷായ്‌ക്ക് അറിയില്ല. ഇതോടെയാണ് ഒറ്റ രാത്രികൊണ്ട് അദ്ദേഹം നാടുവിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനരക്ഷായാത്ര റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ബിജെപി കൊണ്ടുവന്ന ദേശീയ മാധ്യമങ്ങളുടെ ലക്ഷ്യം കേരളത്തെ അപകീർത്തിപ്പെടുത്തുകയായിരുന്നു. എന്നാല്‍, വസ്‌തുത മനസിലാക്കിയ മാധ്യമങ്ങള്‍ സത്യാവസ്ഥ രാജ്യത്തെ അറിയിക്കുകയാണ് ചെയ്‌തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴയിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.