Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്‍കുട്ടിയെ ചുംബിച്ചു; ജയസൂര്യയുടെ പിതാവ് അറസ്റ്റില്‍

തൃപ്പൂണിത്തുറ ഗവണ്‍മെന്റ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു എന്നാണ് ബന്ധുക്കള്‍ പൊലീസിനു നല്‍കിയ പരാതി

പെണ്‍കുട്ടിയെ ചുംബിച്ചു; ജയസൂര്യയുടെ പിതാവ് അറസ്റ്റില്‍
എറണാകുളം , വ്യാഴം, 22 ഒക്‌ടോബര്‍ 2009 (16:16 IST)
പെണ്‍കുട്ടിയെ ചുംബിച്ച കുറ്റത്തിന് മലയാളത്തിലെ യുവ സൂപ്പര്‍താരം ജയസൂര്യയുടെ പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ ‘അസാധാരണമായി’ ചുംബിച്ചതിനാണ് ജയസൂര്യയുടെ പിതാവ് താമരശേരി വാഴക്കാട്‌ മണി(55) അറസ്റ്റിലായത്.
തൃപ്പൂണിത്തുറ ഗവണ്‍മെന്റ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു എന്നാണ് ബന്ധുക്കള്‍ പൊലീസിനു നല്‍കിയ പരാതി. ബിസ്കറ്റ് നല്‍കാമെന്ന് പറഞ്ഞ് പെണ്‍‌കുട്ടിയെ മണി ചുംബിക്കുകയായിരുന്നു എന്നാണ് കേസ്. തൃപ്പൂണിത്തുറ ഹില്‍പാലസ്‌ പൊലീസാണ്‌ കേസെടുത്തിരിക്കുന്നത്.


കേസിനാസ്പദമായ സംഭവം ഇങ്ങനെയാണ്: ഒക്ടോബര്‍ 17ന് വൈകുന്നേരം നാലരയ്ക്ക് തൃപ്പൂണിത്തുറ കൊല്ലം‌പടിയിലുള്ള ആപ്പിള്‍ എ ഡേ ഫ്ലാറ്റിലാണ് സംഭവം. ജയസൂര്യയുടെ പിതാവ് ഈ ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഈ അപ്പാര്‍ട്ടുമെന്‍റിലെ തന്‍റെ ചെറിയമ്മയുടെ ഫ്ലാറ്റിലെത്തിയതാണ് പെണ്‍‌കുട്ടി. വളരെ വേഗം തന്നെ മണിയുമായി ഈ പെണ്‍‌കുട്ടി അടുപ്പത്തിലായി. ബിസ്കറ്റ് നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ മണി ബലമായി ചുംബിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

പെണ്‍‌കുട്ടിയുടെ മൊഴി പൊലീസ് എടുത്തിട്ടുണ്ട്. ഐ പി സി - 354 പ്രകാരമാണ്‌ മണിക്കെതിരെ കേസെടുത്തിരിക്കുന്നത്. മണിയെ അറസ്റ്റ് ചെയ്ത ശേഷം രണ്ടുപേരുടെ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാറ്റോ പ്രതിരോധമന്ത്രിമാര്‍ യോഗം ചേരുന്നു